പുതിയ ടൈലുകൾ വിപണിയിൽ അവതരിപ്പിക്കാനൊരുങ്ങി ബാംബൂ കോർപ്പറേഷൻ. ബാംബൂ ടൈലുകൾക്ക് ആവശ്യം കൂടിയതോടെയാണിത്. കോർപ്പറേഷൻ്റെ എറണാകുളത്തുള്ള ഫാക്ടറിയിലാണ് പുതിയ ടൈലുകൾ ഉത്പാദിപ്പിക്കുക.ഫാക്ടറിയിൽ പുതിയ സാങ്കേതികവിദ്യ സജ്ജമാക്കുന്നതോടെ ഉത്പാദനം തുടങ്ങും. ദിവസം 32 ചതുരശ്രയടിയുള്ള 50 ബോർഡുകൾ വരെ ഉത്പാദിപ്പിക്കാനാകും. എട്ട് അടി നീളവും നാല് അടി വീതിയുമാണ് ഈ ബോർഡുകൾക്ക് ..ഉണ്ടാകുക. ഇതോടെ ചതുരശ്രയടിക്ക് 200 രൂപയ്ക്ക് ടൈൽ നൽകാൻ കോർപ്പറേഷനാകും. നിലവിൽ നൽകുന്നത് 325 രൂപയ്ക്കാണ്. ഇതിന് വിദേശത്തുനിന്ന് അന്വേഷണങ്ങൾ ലഭിച്ചിട്ടുണ്ട്.എന്നാൽ, ഇതിനോടകം കോർപ്പറേഷൻ ടൈലുകൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഇവ കണ്ണൂർ എയർപോർട്ട്, ഫിഷറീസ് തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. നിലവിൽ ഉത്പാദനം നിർത്തിെവച്ചിരിക്കുകയാണ്.
കോർപ്പറേഷൻ വിപണിയിൽ എത്തിക്കുന്നത് പരിസ്ഥിതി സൗഹൃദ ടൈലുകളാണ്. ഇതിനായി കശുവണ്ടിയിൽനിന്നുള്ള എണ്ണ (കാർഡനോൾ) വികസിപ്പിക്കാൻ കുസാറ്റുമായി ധാരണയിലെത്തിയിട്ടുണ്ട്. ഇതോടെ വിപണിയിൽ കുറഞ്ഞ വിലയ്ക്ക് കൂടിയ ഗുണമേന്മയുള്ള ബാംബൂ ടൈലുകൾ എത്തിക്കാനാകും.നിലവിൽ കോർപ്പറേഷന്റെ ഫാക്ടറിയിൽ 10 ദിവസം മാത്രമാണ് ഉത്പാദനം നടക്കുന്നത്. ഈ സാഹചര്യത്തിൽ കോർപ്പറേഷൻ നഷ്ടത്തിലാണ്. പുതിയ പദ്ധതികൾ നടപ്പിലാക്കുന്നതോടെ 2424 ദിവസം ഉത്പാദനം നടത്താനാകും. അതുവഴി ദിവസം ശരാശരി 50,000 രൂപ ലാഭത്തിലെത്തിക്കുകയുമാണ് ലക്ഷ്യം.പരീക്ഷണാടിസ്ഥാനത്തിൽ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദനം തുടങ്ങാനായിട്ടില്ല. രണ്ട് മാസത്തിനുള്ളിൽ പുതിയ ടൈലുകൾ വിപണിയിലെ.വിപണിയിലെത്തിക്കാനാണ് കോർപ്പറേഷൻ ഉദ്ദേശിക്കുന്നത്.