നേന്ത്രക്കുലകൾക്ക് വിദേശ വിപണി ഒരുക്കാൻ സ്വാശ്രയ കർഷക സമിതി. ഗൾഫ് രാജ്യങ്ങളിലേക്ക് ആണ് നേന്ത്രക്കുലകൾ കയറ്റുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്. ഗുണമേന്മയുള്ള നേന്ത്രക്കുലകൾ നേരിട്ട് മറ്റും ശേഖരിച്ച് ശുചീകരിച്ച് വിദേശ നാടുകളിലേക്ക് കയറ്റുമതി ചെയ്യാനാണ് സ്വാശ്രയ കർഷക സമിതി ഉദ്ദേശിക്കുന്നത്. തൃശ്ശൂർ പരിയാരത്തെ കർഷകസമിതി ആണ് ഈ സംരംഭം മുന്നോട്ട് വെച്ചത്. വി എഫ് പിസി കെ അംഗീകാരമുള്ള കാർഷിക സമിതിയാണ് പരിയാരം കാർഷിക സമിതി. ഇതുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും കാർഷിക സമിതി തന്നെയാണ് ചെയ്യുന്നത്. ഇതിൻറെ വില ഏജൻസി നേരിട്ട് സമിതിക്ക് കൈമാറും. കാർഷിക സമിതി നിശ്ചിത ശതമാനം ലാഭം കൈപ്പറ്റി ബാക്കി വരുന്ന തുക കർഷകർക്ക് കൈമാറും. ഈയടുത്ത കാലത്തുണ്ടായ നിരവധി പ്രതിസന്ധികൾ കാർഷികമേഖലയിൽ കനത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
പ്രകൃതിക്ഷോഭങ്ങളും മറ്റു കാരണങ്ങൾ കൊണ്ട് എല്ലാത്തരം കൃഷിയിലും പ്രത്യേകിച്ച് വാഴകൃഷിയും കനത്ത നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ കൃഷിയിൽ നിന്ന് വിട്ടുമാറി മറ്റു പല ജോലികൾ തേടുന്നവരും ഉണ്ട്. എന്നാൽ പുതിയ സംരംഭം വഴി എല്ലാ കർഷകർക്കും അവർ ഉൽപാദിപ്പിക്കുന്ന നേന്ത്രക്കുല കളുടെ കൃത്യമായ തുക ലഭിക്കുന്നതാണ്. പരിയാരത്ത് ഉൽപാദിപ്പിക്കുന്ന നേന്ത്രക്കുലകൾ ഇതിനോടകംതന്നെ ഗുജറാത്ത് മഹാരാഷ്ട്ര തുടങ്ങി സ്ഥലങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്. ഇതിൽ നിന്ന് കിട്ടിയ പ്രചോദനവും ലാഭവും തന്നെയാണ് വിദേശ നാടുകളിലേക്ക് ഗുണമേന്മയുള്ള കായ കുലകൾ കയറ്റുമതി ചെയ്യാൻ പ്രേരിപ്പിച്ചത്.
ക്ഷീരകർഷകർക്ക് ഏറ്റവും പ്രിയം ഗോവർദ്ധിനി പദ്ധതിയോട്
പതിച്ചുകിട്ടിയ ഭൂമിയിലെ മരം മുറിക്കാൻ കർഷകൻ ഇനി പേടിക്കേണ്ട.
തറവില ആനുകൂല്യം ലഭിക്കാൻ ഇനിയും രജിസ്റ്റർ ചെയ്തില്ലേ?