Updated on: 25 May, 2022 3:23 PM IST
ജൂൺ മാസത്തെ ബാങ്ക് അവധി ദിനങ്ങൾ അറിയാം...

രാജ്യത്തെ സ്വകാര്യ, പൊതുമേഖലകളിലെ ബാങ്കുകൾ ജൂൺ മാസത്തിൽ ആറ് ദിവസത്തേക്ക് അവധിയായിരിക്കും (Bank holidays). ഓരോ മാസവും ബാങ്കുകൾ പ്രവർത്തിക്കാത്ത ദിവസങ്ങളെ കുറിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ- Reserve Bank Of India (ആർ‌ബി‌ഐ- RBI) എല്ലാ വർഷത്തിന്റെയും തുടക്കത്തിൽ ഒരു രൂപരേഖ തയ്യാറാക്കാറുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം പ്രഖ്യാപിച്ചു
ഇതനുസരിച്ച് ഏതെല്ലാം ബാങ്കുകൾക്ക് വാർഷികമായുള്ള അവധി ലഭിക്കുമെന്ന് നോക്കാം. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രാദേശിക അവധികളാലും ചിലപ്പോൾ ബാങ്കുകൾ അടച്ചിട്ടിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

ഞായറാഴ്ചയും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും മാത്രമാണ് ആർബിഐ പുറത്തിറക്കിയ അവധികളുടെ പട്ടികയിലുള്ളത്. ജൂൺ മാസത്തിൽ ആഘോഷങ്ങളോ ഉത്സവങ്ങളോ ഇല്ലാത്തതിനാൽ ഞായർ, ശനി ദിവസങ്ങളിൽ മാത്രമാണ് ബാങ്ക് പ്രവർത്തിക്കാതെയുള്ളത്. മെയ് മാസത്തിൽ ഉണ്ടായിരുന്നത് പോലെ ആഘോഷങ്ങൾക്കോ മറ്റോ ബാങ്ക് അവധി ദിവസങ്ങളില്ല.
എങ്കിലും ബാങ്ക് സംബന്ധമായ എന്തെങ്കിലും ആവശ്യങ്ങൾ വന്നാൽ പ്രാദേശിക അവധികളുണ്ടോ എന്നത് പരിശോധിക്കണം. ജൂൺ മാസത്തിലെ പ്രാദേശിക അവധികൾ സ്ഥിരീകരിക്കാൻ നിങ്ങളുടെ ബ്രാഞ്ചുമായി ബന്ധപ്പെടുക. മെയ് മാസത്തിൽ ആകെ 11 ബാങ്ക് അവധികളാണ് ഉണ്ടായിരുന്നത്.

അഗർത്തല, ബേലാപൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, ഡെറാഡൂൺ, ജമ്മു, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, നാഗ്പൂർ, ന്യൂഡൽഹി, റായ്പൂർ, റാഞ്ചി, ഷിംല, ശ്രീനഗർ തുടങ്ങി നിരവധി പ്രദേശങ്ങളിൽ ബുദ്ധ പൂർണിമയ്ക്ക് മെയ് മാസത്തിൽ ബാങ്കുകൾ അടച്ചിരുന്നു.

2022 ജൂണിലെ അവധി ദിവസങ്ങൾ (Bank Holidays in June 2022)

ജൂൺ 5 - ഞായറാഴ്ച
ജൂൺ 11 - ശനിയാഴ്ച
ജൂൺ 12 - ഞായറാഴ്ച
ജൂൺ 19 - ഞായറാഴ്ച
ജൂൺ 25 - ശനിയാഴ്ച
ജൂൺ 26 - ഞായറാഴ്ച

ആർബിഐ പുറത്തിറക്കിയ അവധികളുടെ പട്ടിക പ്രകാരം ജൂൺ മാസത്തിൽ ആറ് ദിവസത്തേക്ക് ബാങ്കുകൾ അടച്ചിടും.

ബന്ധപ്പെട്ട വാർത്തകൾ: Bank of Baroda: ഭവന വായ്പ പലിശ നിരക്ക് കുറച്ചു, പരിമിതകാലത്തേക്ക് മാത്രം, കൂടുതൽ വിവരങ്ങൾ

ഇതുകൂടാതെ, ഇന്ത്യയിലെ ചിലയിടങ്ങളിൽ ജൂൺ 2നും 15നും ബാങ്ക് അവധിയായിരിക്കും.

02 ജൂൺ 2022: മഹാറാണാ പ്രതാപ് ജയന്തി

15 ജൂൺ 2022: വൈ.എം.എ. ദിവസം/ ഗുരു ഹർഗോവിന്ദ് ജിയുടെ ജന്മദിനം/ രാജ സംക്രാന്തി

മഹാറാണാ പ്രതാപ് ജയന്തി ദിനത്തിൽ ജൂൺ 2ന് ഷിംലയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. Y.M.A ആഘോഷത്തിന്റെ ഭാഗമായി ഐസ്വാൾ, ഭുവനേശ്വർ, ജമ്മു, ശ്രീനഗർ എന്നിവിടങ്ങളിലെ ബാങ്കുകൾ ജൂൺ 15-ന് പ്രവർത്തിക്കില്ല. ഇതേ ദിവസം ഗുരു ഹർഗോവിന്ദ് ജിയുടെ ജന്മദിനം, രാജ സംക്രാന്തി എന്നീ ആഘോഷങ്ങളാലും അതാത് പ്രദേശങ്ങളിൽ ബാങ്ക് അവധിയാണ്.

മെയ് അവസാനം 2 ദിവസം ബാങ്ക് അവധി

അതേ സമയം മെയ് മാസം 30-31 തീയതികളിൽ വിവിധ ബാങ്കിങ് സംഘടനകൾ പണിമുടക്ക് (Bank strike) നടത്തുന്നതായി പ്രഖ്യാപിച്ചിട്ടുണ്ടെന്ന് വാർത്തകളുണ്ട്. ബാങ്ക് ജീവനക്കാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

English Summary: Bank Holidays: 6 Days In June Bank Will Not Operate, Know More
Published on: 25 May 2022, 03:05 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now