കൊറോണ പ്രതിസന്ധിക്കിടയിൽ, ബാങ്ക് ഓഫ് ബറോഡ (BOB) അതിന്റെ ബറോഡ സ്വർണ്ണ വായ്പയുടെ ഭാഗമായി ആത്മനിർഭർ വനിതാ പദ്ധതി അടുത്തിടെ ആരംഭിച്ചിരിന്നു. ഇന്ത്യയിലെ സ്വാശ്രയ സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ പദ്ധതി തുടങ്ങിയിരിക്കുന്നത്.
സ്ത്രീകൾക്ക് 0.50 ശതമാനം ഇളവിൽ വായ്പ വാഗ്ദാനം ചെയ്യുന്നു
ഈ പദ്ധതി പ്രകാരം ബാങ്ക് സ്ത്രീകൾക്ക് 0.50 ശതമാനം ഇളവിൽ വായ്പ വാഗ്ദാനം ചെയ്യുന്നു. കാർഷിക സ്വർണ്ണ വായ്പയ്ക്ക് 0.25 ശതമാനം ഇളവും റീട്ടെയിൽ വായ്പയ്ക്ക് 0.50 ശതമാനം ഇളവും ബാങ്ക് വാഗ്ദാനം ചെയ്യുന്നു.
റിപ്പോർട്ടുകൾ പ്രകാരം Bangalore ലെ Bank Of Baroda യുടെ രാമമൂർത്തി നഗർ ബ്രാഞ്ചിലാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്. അതോടൊപ്പം രാജ്യത്തെ 18 സോണുകളിൽ വരുന്ന 18 ശാഖകളിലും ആരംഭിക്കുമെന്ന് ബാങ്ക് ഓഫ് ബറോഡയുടെ MD യും CEO യുമായ സഞ്ജീവ് ചദ്ദ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക:
https://www.bankofbaroda.in/