ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ 2, ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ 3 തസ്തികകളിലായാണ് 500 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക വെബ്സൈറ്റായ bankofmaharashtra.in സന്ദർശിച്ച് അപേക്ഷിക്കാം.
മഹിള ശിക്ഷൺ കേന്ദ്രത്തിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ
അവസാന തീയതി
ഫെബ്രുവരി 22 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
500 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 400 ഒഴിവുകൾ ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ 2ന്റെയും 100 ഒഴിവുകൾ ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ 3ന്റെയുമാണ്.
അപേക്ഷകൾ അയക്കേണ്ട വിധം
അപേക്ഷിക്കാനായി bankofmaharashtra.in സന്ദർശിക്കുക. career page ൽ ക്ലിക്ക് ചെയ്യാം. തുടർന്ന് Generalist officers in Scale II and Scale III Project 2022-23 ലിങ്കിന് താഴെയുള്ള Apply Online ൽ ക്ലിക്ക് ചെയ്യുക. രജിസ്റ്റർ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക. ഇതിന്റെ പ്രിന്റെടുത്ത് സൂക്ഷിക്കുകയും ചെയ്യാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസേർച്ചിലെ വിവിധ തസ്തികകളിൽ ഒഴിവുകൾ
പ്രായപരിധി
ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ 2 തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 25 വയസു മുതൽ 35 വയസു വരെയാണ്. ജനറലിസ്റ്റ് ഓഫീസർ സ്കെയിൽ 3ലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി- 25 വയസും മുതൽ 38 വയസു വരെ. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമപ്രകാരമുള്ള ഇളവ് ലഭിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി 5ന് ആരംഭിച്ചു. രജിസ്ട്രേഷൻ നടപടി ഫെബ്രുവരി 22ന് അവസാനിക്കും. അപേക്ഷയിൽ മാറ്റങ്ങൾ വരുത്താനുള്ള സമയവും 22ന് അവസാനിക്കും. അപേക്ഷ മാർച്ച് 9 വരെ പ്രിൻറെടുക്കാനാകും. ഫെബ്രുവരി 5 മുതൽ 22 വരെ ഓൺലൈനായി ഫീസടയ്ക്കാം.