ബാങ്ക് ഓഫ് മഹാരാഷ്ട്രയിൽ ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II, സ്കെയിൽ-III) തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. ആകെ 100 ഒഴിവുകളാണുള്ളത്. യോഗ്യതയും താൽപ്പര്യവുമുള്ളവർക്ക് https://bankofmaharashtra.in/current-openings വഴി അപേക്ഷകൾ അയക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിലെ സ്പെഷലിസ്റ്റ് ഓഫിസർ ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
അവസാന തീയതി
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 6 ആണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-II തസ്തികയിൽ 50 ഒഴിവുകളും ക്രെഡിറ്റ് ഓഫീസർ സ്കെയിൽ-III തസ്തികയിൽ 50 ഒഴിവുകളുമാണുള്ളത്.
വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും
60 ശതമാനം മാർക്കോടെ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിലേക്ക് മൂന്ന് വർഷത്തെയും ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിലേക്ക് അഞ്ച് വർഷത്തെയും പ്രവൃത്തിപരിചയം വേണം.
ബന്ധപ്പെട്ട വാർത്തകൾ: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
പ്രായപരിധി
ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിലേക്ക് 25 വയസു മുതൽ 32വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിലേക്ക് 25മുതൽ 35 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അർഹരായ വിഭാഗങ്ങൾക്ക് ഇളവ് ലഭിക്കും.
ശമ്പളം
ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-II) തസ്തികയിൽ 48,170 മുതൽ 69,810 രൂപ വരെയാണ് ശമ്പളം. ക്രെഡിറ്റ് ഓഫീസർ (സ്കെയിൽ-III) തസ്തികയിൽ 63,840 മുതൽ 78,230 രൂപ വരെ. തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് വർഷത്തേക്ക് രണ്ട് ലക്ഷം രൂപയുടെ സർവീസ് ബോണ്ട് നൽകണം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (04/11/2023)
അപേക്ഷ ഫീസ്
ജനറൽ, ഇ.ഡബ്ല്യു.എസ്, ഒ.ബി.സി. വിഭാഗക്കാർക്ക് 1180 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിവിഭാഗക്കാർക്ക് 118 രൂപ മതി. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കണം.