രാജ്യത്തെ സ്വകാര്യ, പൊതുമേഖലകളിലെ ബാങ്കുകൾ ജൂലൈ മാസം 14 ദിവസം അവധിയായിരിക്കും. 2022 ജൂലൈയിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച, ഞായർ എന്നിവയുൾപ്പെടെ 14 ദിവസം വരെ ബാങ്ക് അടച്ചിടാൻ സാധ്യതയുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കിയ പട്ടികയിലെ കണക്ക് പ്രകാരമാണ് 14 ദിവസത്തെ അവധി ദിനങ്ങൾ.
എന്നാൽ, ജൂലൈയിലെ വാരാന്ത്യങ്ങൾ ഒഴികെ എട്ട് ദിവസത്തേക്കാണ് ബാങ്കുകൾ അടച്ചിടുക. എന്നിരുന്നാലും വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും പ്രാദേശിക അവധികളാലും ചിലപ്പോൾ ബാങ്കുകൾ അടച്ചിട്ടിരിക്കുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം അവധി ദിവസങ്ങളായി പ്രഖ്യാപിച്ച വാരാന്ത്യ അവധികളും വിവിധ ഉത്സവങ്ങളും ഇവയിൽ ഉള്‍പ്പെടുന്നു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവധി ദിനങ്ങളെ മൂന്ന് വിഭാഗങ്ങളിലായി തരംതിരിച്ചിട്ടുണ്ട്.
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്, റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ് ഹോളിഡേ, ബാങ്ക്‌സ് ക്ലോസിംഗ് ഓഫ് അക്കൗണ്ട്‌സ് എന്നിങ്ങനെ മൂന്ന് ബ്രാക്കറ്റുകള്‍ക്ക് കീഴിലാണ് അവധി ദിവസങ്ങള്‍ വിജ്ഞാപനം ചെയ്തിരിക്കുന്നത്. ആര്‍ബിഐ മാര്‍ഗ നിർദേശങ്ങള്‍ അനുസരിച്ച്, പൊതുമേഖല, സ്വകാര്യ മേഖല, വിദേശ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, രാജ്യത്തുടനീളമുള്ള പ്രാദേശിക ബാങ്കുകള്‍ എന്നിവയുള്‍പ്പെടെ എല്ലാ ബാങ്കുകള്‍ക്കും ഇത് പ്രകാരമുള്ള ദിവസങ്ങളില്‍ അവധി ബാധകമാണ്.
2022 ജൂലൈയിലെ ബാങ്ക് അവധി ദിവസങ്ങൾ (Bank Holidays- July 2022), അവധി ബാധകമാകുന്ന സ്ഥലങ്ങൾ എന്നിവ ചുവടെ നൽകുന്നു.
01 ജൂലൈ 2022: രഥ യാത്ര (ഒഡീഷയിലെ ഭുവനേശ്വർ, മധ്യപ്രദേശിലെ ഇംഫാൽ)
03 ജൂലൈ 2022: പ്രതിവാര അവധി (ഞായർ)
07 ജൂലൈ 2022: കാർച്ചി പൂജ (ത്രിപുരയിലെ അഗർത്തല)
09 ജൂലൈ 2022: ബക്രീദ് (കൊച്ചി, തിരുവനന്തപുരം), രണ്ടാം ശനി (അഖിലേന്ത്യ ബാങ്ക് അവധി)
10 ജൂലൈ 2022: പ്രതിവാര അവധി (ഞായർ)
11 ജൂലൈ 2022: ഈദുൽ അദ്ഹ (ജമ്മു, ശ്രീനഗർ), രാജ്യത്തെ എല്ലാ ബാങ്കുകളും അടച്ചിടും.
13 ജൂലൈ 2022: ഭാനു ജയന്തി (ഗാങ്ടോക്ക്)
14 ജൂലൈ 2022: ബെഹ് ദിൻഖ്‌ലാം (മേഘാലയയിലെ ഷില്ലോങ്)
16 ജൂലൈ 2022: ഹരേല (ഡെറാഡൂൺ)
17 ജൂലൈ 2022: പ്രതിവാര അവധി (ഞായർ)
23 ജൂലൈ 2022: നാലാം ശനിയാഴ്ച
24 ജൂലൈ 2022: പ്രതിവാര അവധി (ഞായർ)
26 ജൂലൈ 2022: കേർ പൂജ (അഗർത്തല)
31 ജൂലൈ 2022: പ്രതിവാര അവധി (ഞായർ)
ബാങ്കുമായി ബന്ധപ്പെട്ട ജോലികൾ ആസൂത്രണം ചെയ്യുമ്പോൾ, അതത് സംസ്ഥാനങ്ങളിലെ അവധി തീയതി പരിശോധിക്കുന്നത് ഇടപാടുകളും മറ്റും തടസ്സമില്ലാതെ നടത്തുന്നതിന് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: ബാങ്ക് ഓഫ് ബറോഡ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ മാറ്റം പ്രഖ്യാപിച്ചു
ബാങ്ക് ഉപഭോക്താക്കള്‍ ഈ അവധി ദിവസങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞിരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ ബാങ്കുകൾക്ക് അവധി ആണെങ്കിലും ഈ ദിവസങ്ങളിൽ എടിഎം, ഓണ്‍ലൈന്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമായിരിക്കും. മേൽപ്പറഞ്ഞ അവധി ദിവസങ്ങൾക്ക് പുറമെ, പ്രാദേശിക അവധി ബാധകമാണോ എന്നതിൽ നിങ്ങളുടെ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അറിയുക.