ബി.എ.ആർ.സിയിൽ (Bhabha Atomic Research Centre) ടെക്‌നിക്കൽ ഓഫീസർ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലെ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് BARC യുടെ ഔദ്യോഗിക വെബ്സൈറ്റായ barc.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (13/09/2022)
അവസാന തിയതി
രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 10-ന് ആരംഭിക്കുകയും 2022 സെപ്റ്റംബർ 30-ന് അവസാനിക്കുകയും ചെയ്യും.
ഒഴിവുകളുടെ വിശദാംശങ്ങൾ
50 തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്
മെഡിക്കൽ/സയന്റിഫിക് ഓഫീസർ: 15 തസ്തികകൾ
ടെക്‌നിക്കൽ ഓഫീസർ-സി: 35 തസ്തികകൾ
ബന്ധപ്പെട്ട വാർത്തകൾ: നബാർഡിൽ ഡെവലപ്മെന്റ് അസ്സിസ്റ്റന്റ്മാരുടെ ഒഴിവുകൾ
വിദ്യാഭ്യാസവും മറ്റു യോഗ്യതകളും
തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വിശദമായ വിജ്ഞാപനത്തിൽ വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും പരിശോധിക്കാവുന്നതാണ്. വ്യക്തിഗത അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, യോഗ്യരായ ഉദ്യോഗാർത്ഥികളുടെ സ്ക്രീനിംഗ് ടെസ്റ്റ് നടത്തി അഭിമുഖത്തിന് വിളിക്കേണ്ട ഉദ്യോഗാർത്ഥികളുടെ എണ്ണം നിയന്ത്രിക്കാനുള്ള അവകാശം ഈ സ്ഥാപനത്തിൽ നിക്ഷിപ്തമാണ്. ഗവേഷണ കേന്ദ്രത്തിന്റെ തീരുമാനം അന്തിമവും നിർബന്ധിതവുമാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഇന്ത്യൻ കോസ്റ്റ് ഗാർഡിലെ 300 ഒഴിവുകളിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു; പത്താം ക്ലാസ്സുകാർക്ക് അപേക്ഷിക്കാം
അപേക്ഷാ ഫീസ്
അപേക്ഷാ ഫീസ് ₹500/- ആണ്. അപേക്ഷാ ഫീസ് ഓൺലൈനായി അടക്കണം. ഒരിക്കൽ അടച്ച ഫീസ് ഒരു സാഹചര്യത്തിലും റീഫണ്ട് ചെയ്യില്ല, മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റിനായി പരിഗണിക്കാനും കഴിയില്ല.