Updated on: 2 August, 2022 8:52 PM IST
Public Provident Fund

സുരക്ഷിതവും നല്ല വരുമാനം നേടിത്തരുന്നതുമായ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF). സര്‍ക്കാര്‍ പിന്തുണയുള്ള സമ്പാദ്യ പദ്ധതികളില്‍ ഒന്നാണിത്.  കൂടാതെ നികുതി ഇളവുകളും ഈ പദ്ധതി നൽകുന്നുണ്ട്.  നിക്ഷേപിച്ച തുക, നേടിയ പലിശ, മെച്യൂരിറ്റി തുക എന്നിവയെല്ലാം നികുതിയില്‍ നിന്ന് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് അകൗണ്ട് - പലിശ നിരക്കുകള്‍, & നികുതി ആനുകൂല്യങ്ങള്‍ എങ്ങനെയെന്ന് അറിയാം

ഇപ്പോൾ പിപിഎഫ് പ്രതിവര്‍ഷം 7.1 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിമാസ അടിസ്ഥാനത്തിലാണ് പലിശ കണക്കാക്കുന്നത്. നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടില്‍ തുടര്‍ച്ചയായി 15 വര്‍ഷം വരെ പണം നിക്ഷേപിക്കാം. 15 വര്‍ഷത്തിന് ശേഷം നിക്ഷേപകര്‍ക്ക് പണം ആവശ്യമില്ലെങ്കില്‍, പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി ആവശ്യമുള്ളത്ര വര്‍ഷത്തേക്ക് നീട്ടാന്‍ കഴിയും. ഇതിനായി നിക്ഷേപകന്‍ പിപിഎഫ് അക്കൗണ്ട് എക്സ്റ്റന്‍ഷന്‍ ഫോം സമര്‍പ്പിക്കണം. നിക്ഷേപകര്‍ക്ക് അവരുടെ പിപിഎഫ് അക്കൗണ്ടുകളില്‍ ഓരോ സാമ്പത്തിക വര്‍ഷവും കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും വരെ നിക്ഷേപിക്കാം.

ബന്ധപ്പെട്ട വാർത്തകൾ: പ്രതിമാസം 1000 രൂപ നിക്ഷേപക്കുകയാണെങ്കിൽ 18 ലക്ഷത്തിൽ കൂടുതല്‍ വരുമാനം നേടാം!

ദിവസേന  417 രൂപ നിക്ഷേപിച്ച് കോടീശ്വരനാകാം

ഒരു ദിവസം പിപിഎഫ് അക്കൗണ്ടില്‍ 417 രൂപ നിക്ഷേപിച്ചാൽ പ്രതിമാസ നിക്ഷേപം ഏകദേശം 12,500 രൂപയാകും. അതായത്, പ്രതിവര്‍ഷം നിങ്ങള്‍ 1,50,00 രൂപയില്‍ കൂടുതല്‍ പിപിഎഫ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നുണ്ട്. 15 വര്‍ഷത്തിനുള്ളില്‍ നിക്ഷേപിച്ച ആകെ തുക 40.58 ലക്ഷം രൂപയായിരിക്കും. അതിനുശേഷം നിങ്ങള്‍ക്ക് അഞ്ച് വര്‍ഷം കൂടുമ്പോള്‍ രണ്ട് തവണകളായി നിക്ഷേപ കാലാവധി നീട്ടാവുന്നതാണ്.

ബന്ധപ്പെട്ട വാർത്തകൾ: പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി: 50,000 രൂപ നിക്ഷേപിച്ചു 3300 രൂപ പെൻഷൻ നേടാം

25 വയസ്സ് മുതല്‍ 50 വയസ്സ് വരെ, അതായത് 25 വര്‍ഷം വരെ ഇത് തുടരുകയാണെങ്കില്‍, കാലാവധി പൂര്‍ത്തിയാകുമ്പോള്‍ നിങ്ങള്‍ക്ക് 1.03 കോടി രൂപയോളം ലഭിക്കും. ഈ തുക പൂര്‍ണ്ണമായും നികുതി രഹിതമായിരിക്കും. ലഭിക്കുന്ന മൊത്തം പലിശ ഏകദേശം 66 ലക്ഷം വരും.

നിക്ഷേപങ്ങള്‍ക്ക് പ്രതിമാസം പലിശ കണക്കാക്കുന്നതിനാല്‍, എല്ലാ മാസവും 1-ാം തിയതി മുതല്‍ 5 വരെ പണം നിക്ഷേപിക്കുന്നത് ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. നിങ്ങള്‍ക്ക് ഇത്രയും വലിയ തുക നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കുറഞ്ഞത് പ്രതിവര്‍ഷം 500 രൂപ വീതവും പിപിഎഫ് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാവുന്നതാണ്.

English Summary: Become a Crorepati by Investing in PPF Account: See How
Published on: 02 August 2022, 08:36 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now