Updated on: 18 July, 2022 1:59 PM IST
12 പാസായവർക്ക് കാർഷിക രംഗത്ത് മികച്ച കരിയർ ഓപ്ഷനുകൾ: വിശദവിവരങ്ങൾ

കൃഷി താൽപ്പര്യമുള്ളവർക്കും ഇതേ മേഖലയിൽ മികച്ച കരിയർ കെട്ടിപ്പടുക്കാം. അതായത്, നിങ്ങൾ പന്ത്രണ്ടാം ക്ലാസ് പാസായിട്ടുണ്ടെങ്കിൽ, കാർഷിക മേഖലയിലെ ഈ മികച്ച ഓപ്ഷനുകൾ പ്രയോജനപ്പെടുത്താം.

ബന്ധപ്പെട്ട വാർത്തകൾ: പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന: മണ്ണും ജലവും സംരക്ഷിക്കാൻ പദ്ധതികൾ

അതായത്, കൃഷി രംഗത്ത് നിങ്ങൾ ആഗ്രഹിക്കുന്ന പോലെ സുരക്ഷിതമായ ഒരു കരിയർ ഉണ്ടാക്കാനുള്ള അവസരമാണ് ഉദ്യോഗാർഥികൾക്ക് ഇതിലൂടെ ലഭിക്കുന്നത്. കൃഷിയിൽ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നീ യോഗ്യതകൾ ഉള്ള വിദ്യാർഥികൾക്കായാണ് ഈ ഓപ്ഷനുകൾ നൽകുന്നത്.

അതായത്, അഗ്രികൾച്ചറൽ എഞ്ചിനീയർ മുതൽ കമ്പ്യൂട്ടർ എയ്ഡഡ് ടെക്നോളജി (സിഎഡി) വരെയുള്ള ജോലികൾ നിങ്ങൾക്ക് ലഭിക്കും. കാർഷിക രീതികൾ മെച്ചപ്പെടുത്താനും പുതിയ ഉപകരണങ്ങളും യന്ത്രങ്ങളും രൂപകൽപ്പന ചെയ്യാനും കഴിവുള്ളവരാണെങ്കിൽ നിരവധി അവസരങ്ങളാണ് നിങ്ങൾക്ക് ലഭിക്കുന്നത്. ഇതിന് പുറമെ, കാർഷിക രംഗത്തെ നിരവധി വികസന പ്രവർത്തനങ്ങളും, നിർമാണ പദ്ധതികളും നിരീക്ഷിക്കുന്നതിനുള്ള ചുമതലയും ഇതിൽ ഉൾപ്പെടുന്നു.
ഇത്തരത്തിൽ കാർഷിക മേഖലയിലുള്ള തൊഴിൽ അവസരങ്ങളും കരിയർ ഓപ്ഷനുകളും അറിയാം…

  • ഫാം മാനേജർ

ഫാമിന്റെ ശരിയായ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുക എന്നതാണ് ഫാം മാനേജരുടെ ചുമതല. ഇതുകൂടാതെ, ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും പ്രവർത്തനങ്ങളും ക്രമീകരിക്കേണ്ടതും ഫാം മാനേജരുടെ ചുമതലയാണ്. കൃഷി രംഗത്തെ മികച്ച ഓപ്ഷനാണ് ഫാം മാനേജർ.

  • കാർഷിക സാമ്പത്തിക ശാസ്ത്രജ്ഞൻ

മൈക്രോ ഇക്കണോമിക്, മാക്രോ ഇക്കണോമിക് ആശയങ്ങൾ എന്നിവ ഉപയോഗിച്ച് കാർഷിക രംഗത്തെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാം. ഇതുകൂടാതെ, സാമ്പത്തിക ഡാറ്റ വിശകലനം ചെയ്യുന്ന ജോലിയും ഇതിൽ ഉൾപ്പെടുന്നു.

  • കൺസർവേഷൻ പ്ലാനർ

ഭൂമിയുടെ പാരിസ്ഥിതികവും പാരിസ്ഥിതികവുമായ മൂല്യം നിർണ്ണയിക്കുക എന്നതാണ് കൺസർവേഷൻ പ്ലാനറുടെ ചുമതല.

  • കൊമേർഷ്യൽ ഹോർട്ടികൾച്ചറിസ്റ്റ്

ഉൽപ്പാദന പ്രക്രിയയുടെ മേൽനോട്ടം വഹിക്കുക എന്നതാണ് കൊമേർഷ്യൽ ഹോർട്ടികൾച്ചറിസ്റ്റിന്റെ ചുമതല. കൃഷി, വിളവെടുപ്പ്, പാക്കേജിങ്, വിതരണം, വിൽപന എന്നിവയുടെ മേൽനോട്ടവും കൊമേർഷ്യൽ ഹോർട്ടികൾച്ചറിസ്റ്റിന്റെ ഉത്തരവാദിത്തമാണ്. വിളകളുടെ ഉൽപ്പാദന പ്രക്രിയയുടെ എല്ലാ വശങ്ങളും നിരീക്ഷിക്കുന്ന മാനേജർ പദവിയിലുള്ളവർ എന്നും കൊമേർഷ്യൽ ഹോർട്ടികൾച്ചറിസ്റ്റിനെ വിളിക്കാം. വിളകൾ വിപണിയിലേക്ക് സുഗമമായി എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടതും ഇവരുടെ ചുമതലയിൽപ്പെടുന്നു.

ഇതുകൂടാതെ, കൃഷി ഭവനുകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നതിനുള്ള അവസരങ്ങളുമുണ്ട്. എറണാകുളം ജില്ലയിലെ കൃഷി ഭവനുകളിലേക്ക് (Ernakulam Krishi bhavans) 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് (Internship for 180 days) അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 
ഇന്റേണ്‍ഷിപ്പ് അറ്റ് കൃഷിഭവന്‍ പദ്ധതി പ്രകാരം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രിക്കള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രിക്കള്‍ച്ചര്‍, ഓര്‍ഗാനിക് ഫാമിങ് ഇന്‍ അഗ്രിക്കള്‍ച്ചര്‍ എന്നീ യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷ സമർപ്പിക്കാം. 

നവകേരള പദ്ധതിയിലൂടെയും ഇന്റേൺഷിപ്പ് ചെയ്യാം. എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി/ എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിങ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കർമ പദ്ധതിയില്‍ (Nava Kerala Project) ഇന്റേണ്‍ഷിപ്പിനായി അപേക്ഷിക്കാം.

English Summary: Best Career Opportunities For Those Who Pass 12: Know In Details
Published on: 18 July 2022, 01:02 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now