Updated on: 20 May, 2023 3:28 PM IST
കാർഷിക മേഖല വഴി മികച്ച ലാഭം നേടാൻ സാധിക്കും: മന്ത്രി കെ. രാധാകൃഷ്ണൻ

ആലപ്പുഴ: കാർഷിക മേഖല വഴി മികച്ച ലാഭം നേടാൻ സാധിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന മേള 'കരപ്പുറം കാഴ്ചകൾ' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിമന്ത്രി പി പ്രസാദിന്റെ നേതൃത്വത്തിൽ ചേർത്തല സെന്റ് മൈക്കിൾസ് കോളജ് മൈതാനിയിലാണ് മേള സംഘടിപ്പിച്ചത്. ചടങ്ങിൽ എ.എം.ആരിഫ് എം.പി. ഫെര്‍ട്ടിലിറ്റി മാപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. പി.പി.ചിത്തരഞ്ജന്‍ എം.എൽ.എ. മുഖ്യാതിഥിയായി. മുതിര്‍ന്ന കര്‍ഷകന്‍ ശേഖരന്‍ മറ്റപറമ്പിലിനെ മന്ത്രി കെ. രാധാകൃഷ്ണൻ ആദരിച്ചു. 

കൂടുതൽ വാർത്തകൾ: റേഷൻ കടകൾ വഴി 10 ലക്ഷം പേർക്ക് റാഗിപ്പൊടി നൽകും

ഇതുമൂലം കൂടുതൽ പേർ കാർഷിക രംഗത്തേക്ക് കടന്നുവരുമെന്ന് തന്നെയാണ് വിശ്വാസമെന്നും ഏതൊരു നാടിന്റെയും വളർച്ചയ്ക്കും പുരോഗതിക്കും കാർഷിക മുന്നേറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ചടങ്ങിൽ മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.

മന്ത്രിയുടെ വാക്കുകൾ..

2008ലെ സാമ്പത്തിക പ്രതിസന്ധിയിൽ വമ്പൻ രാജ്യങ്ങളെല്ലാം തകർന്നപ്പോൾ പിടിച്ചുനിൽക്കാനായത് കാർഷിക സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായ രാജ്യങ്ങൾക്കാണ്. കാർഷിക സമ്പദ് വ്യവസ്ഥയ്ക്ക് പ്രാധാന്യം നൽകാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കാർഷിക രംഗത്ത് കർഷകന് പിടിച്ചുനിൽക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാക്കുക, കർഷകൻ ഉല്പാദിപ്പിക്കുന്ന വിളകൾക്ക് ന്യായമായ വില നൽകാൻ കഴിയുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോഴാണ് കർഷകർ കൃഷിയിൽ പിടിച്ചുനിൽക്കാൻ താല്പര്യം കാണിക്കുക. വന്യമൃഗ ശല്യത്തിൽ നിന്ന് കൃഷിക്കാരെയും കാർഷിക മേഖലയെയും സംരക്ഷിക്കാൻ സർക്കാർ ഇടപെടൽ നടത്തുന്നുണ്ട്.

രാജ്യത്തിന്റെ പൊതുസ്ഥിതി നോക്കുമ്പോൾ ദാരിദ്ര്യം വർദ്ധിക്കുകയാണ്. രാജ്യത്ത് പലസംസ്ഥാനങ്ങളിലും 52 ശതമാനം വരെ അതിദാരിദ്ര്യർ ഉണ്ടെന്നിരിക്കെ കേരളത്തിൽ അത് 0.7 ശതമാനം മാത്രമാണ്. ദേശീയതലത്തിൽ കാർഷിക വളർച്ച കുറയുകയാണെങ്കിലും കേരളത്തിൽ അത് ഉയരുകയാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. മെയ് 28 വരെ മേള നടക്കും. മേളയുടെ ഭാഗമായി കാര്‍ഷിക പ്രദര്‍ശനം, സെമിനാര്‍, ബി ടു ബി മീറ്റ്, ഡി.പി.ആര്‍. ക്ലിനിക്, കൃഷിയിട സന്ദര്‍ശനം, കലാ സാംസ്‌കാരിക സന്ധ്യകള്‍, കലാമത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

കാർഷിക പെരുമയ്ക്ക് കരുത്തേകി വിളംബര ഘോഷയാത്ര

കാർഷിക പ്രദർശന - വിപണന മേള 'കരപ്പുറം' കാര്‍ഷിക കാഴ്ചയ്ക്ക് തുടക്കം കുറിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി ചേർത്തല തെക്ക് എസ്.സി.ബി.ക്ക് സമീപം ആരംഭിച്ച കാർഷിക ഘോഷയാത്ര സെന്റ് മൈക്കിൾസ് കോളേജിൽ സമാപിച്ചു. 

കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ഘോഷയാത്ര ഫ്ലാഗ് ഓഫ്‌ ചെയ്തു. തെയ്യം ഉൾപ്പെടെയുള്ള കലാരൂപങ്ങൾ, വാദ്യമേളങ്ങൾ, നിശ്ചല ദൃശ്യങ്ങൾ, മയിലാട്ടം, കഥകളി, കാവടി, അമ്മങ്കുടം, കോൽകളി, ബാന്റ്മേളം, സൈക്കിൾ റാലി, കർഷക വേഷം ധരിച്ചെത്തിയ കുട്ടികൾ, ഫ്ലാഷ് മോബ് തുടങ്ങിയവ ഘോഷയാത്രയ്ക്ക് പകിട്ടേകി. ഹരിതകർമ്മസേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, ആശ പ്രവർത്തകർ, ജെ.എൽ.ജി ഗ്രൂപ്പ്‌ അംഗങ്ങൾ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ, തദ്ദേശസ്വയംഭരണ വകുപ്പ് അധ്യക്ഷർ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കാളികളായി.

English Summary: Better profit can be made through agriculture sector Minister K Radhakrishnan
Published on: 20 May 2023, 03:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now