പ്രകൃതിക്കും ആവാസവ്യവസ്ഥയ്ക്കും പ്ലാസ്റ്റിക്ക് ഉയര്‍ത്തുന്ന വലിയ ഭീഷണിയെക്കുറിച്ച് ഇന്ന് ജനങ്ങൾ ഏറെ ബോധവാന്മാരാണ്.എന്നാല്‍ പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കാൻ പറ്റാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. പ്ലാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്ന വസ്തു കണ്ടെത്താന്‍ ലോകത്താകമാനം ഗവേഷകര്‍ ശ്രമിക്കുന്നത്. ഓസ്ട്രേലിയയിലെന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ അത്തരമൊരു കണ്ടെത്തലാണ് നടത്തിയിരിക്കുന്നത്.വാഴത്തടയില്‍ നിന്ന് ഭൂമിക്ക് ഒരുതരത്തിലുമുള്ള ദോഷമുണ്ടാക്കാത്ത രീതിയില്‍ പ്ലാസ്റ്റിക് നിര്‍മ്മിക്കാമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ഓരോ തവണ കുല വെട്ടിയ ശേഷവും വാഴയുടെ വലിയ ഭാഗവും നശിപ്പിക്കപ്പെടുകയാണ്. മറ്റു കൃഷികളെ അപേക്ഷിച്ച് വാഴകൃഷിക്ക് ശേഷം ബാക്കിയാകുന്ന ഭാഗങ്ങള്‍ വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ പലപ്പോഴും വെറുതെ കളയുന്ന വാഴത്തടയില്‍ നിന്ന് പരിസ്ഥിതിക്ക് ഹാനികരമല്ലാത്ത ബയോ ഡീഗ്രേഡബിള്‍ പ്ലാസ്റ്റിക് നിര്‍മിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 90 ശതമാനവും വെള്ളമുള്ള വാഴത്തടയില്‍ 10 ശതമാനം മാത്രമാണ് ഖരവസ്തുവുള്ളത്. വാഴത്തട ചെറിയ കഷ്ണങ്ങളാക്കി നുറുക്കി താഴ്ന്ന ഊഷ്മാവില്‍ ജലാംശം നീക്കി ഉണക്കി പൊടിക്കും. തുടര്‍ന്ന് ചില സംസ്‌കരണ പ്രക്രിയകളിലൂടെ നാനോ സെല്ലുലോസ് വേര്‍തിരിച്ചെടുക്കുന്നു. ഇതില്‍നിന്നാണ് ബയോപ്ലാസ്റ്റിക് നിര്‍മിക്കുന്നത്.കടലാസിന്റെ കനമുള്ള ബയോപ്ലാസ്റ്റിക്ക് പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍ പാക്ക് ചെയ്യാനാണ് ഉപയോഗിക്കാനാവുക. കൂടുതല്‍ കട്ടിയുള്ള രൂപത്തിലാണങ്കില്‍ ഷോപ്പിങ് ബാഗുകളും പ്ലേറ്റുകളുമെല്ലാം നിര്‍മിക്കാനാകുമെന്നും ഗവേഷകര്‍ പറയുന്നു. .ഈ പ്ലാസ്റ്റിക്കിനെ മൂന്നു തവണ വരെ റീസൈക്കിള്‍ ചെയ്യാനാുമെന്നും ഗവേഷകര്‍ പറയുന്നു. മണ്ണിലേക്ക് എറിഞ്ഞ് കളഞ്ഞാല്‍ സാധാരണ പ്ലാസ്റ്റിക് പോലെ നശിക്കാതെ കിടക്കുകയില്ല. മണ്ണില്‍ ഇവ അലിഞ്ഞ് ചേരുമെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഇവയുടെ ഉപയോഗം ഒരുതരത്തിലുമുള്ള ഉപദ്രവം ഉണ്ടാക്കുന്നുമില്ലെന്നാണ് ലാബ് ടെസ്റ്റുകള്‍ വിശദമാക്കുന്നത്.
വാഴനാരുകൊണ്ട് പല വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിലെ സാധ്യതകള്‍ തേടി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍ നടത്തിയ പരീക്ഷണങ്ങളിലാണ് വാഴത്തടയുടെ പുതിയ സാധ്യതകള്‍ തെളിഞ്ഞത്. വാഴത്തട റീസൈക്കിള്‍ ചെയ്യാനുള്ള സാധ്യതകളുടെ ദീര്‍ഘമായ നടപടികള്‍ ചുരുക്കാനുള്ള മാര്‍ഗവും ന്യൂ സൗത്ത് വെയില്‍സ് യൂണിവേഴ്സിറ്റിയിലെ അസിസ്റ്റന്‍റ് പൊഫസറായ ജയശ്രീആര്‍കോട്ട്, പ്രൊഫസര്‍ മാര്‍ട്ടിന സ്റ്റെന്‍സെല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റേതാണ് കണ്ടെത്തല്‍.
കുറഞ്ഞ ചെലവില്‍ ഇത്തരം പ്ലാസ്റ്റിക് നിര്‍മ്മിക്കാന്‍വിവിധ കമ്പനികളുടെ സഹായം തേടിയിരിക്കുകയാണ് ഗവേഷകര്‍ ഇപ്പോള്‍. പ്രകൃതിക്ക് ദോഷം ചെയ്യാത്ത, പൂര്‍ണമായും ജീര്‍ണിക്കുന്നവസ്തുവാണ് ഇത്. സൂക്ഷ്മാണുക്കളുമായി പ്രവര്‍ത്തിക്കുന്നതിനാല്‍ എളുപ്പത്തില്‍ മണ്ണില്‍ അലിഞ്ഞുചേരുകയും ചെയ്യും.പുതിയ കണ്ടെത്തല്‍. ലോകമെമ്പാടുമുളള പ്ലാസ്റ്റിക് ഉപയോഗത്തില്‍ വ്യാപകമായ രീതിയില്‍ കുറവ് വരുത്താന്‍ ഇത് ഉതകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.