ബിഹാർ പബ്ലിക് സർവീസ് കമ്മീഷൻ (BPSC) അഗ്രികൾച്ചർ ഓഫീസർമാരുടെയും മറ്റ് പോസ്റ്റുകളിലെയും ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് https://www.bpsc.bih.nic.in/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ അപേക്ഷാ നടപടികൾ 2024 ജനുവരി 15 മുതൽ ആരംഭിക്കും.
അവസാന തിയതി
ഉദ്യോഗാർത്ഥികൾക്ക് ജനുവരി 28, 2024 വരെ അപേക്ഷകൾ അയക്കാവുന്നതാണ്.
ഒഴിവുകളുടെ വിശദവിവരങ്ങൾ
ആകെ 1051 ഒഴിവുകളാണുള്ളത്. ഇതിൽ 866 എണ്ണം ബ്ലോക്ക് അഗ്രികൾച്ചർ ഓഫീസർ, 155 എണ്ണം കൃഷി സബ് ഡയറക്ടർ, 19 എണ്ണം അസിസ്റ്റന്റ് ഡയറക്ടർ (അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്), 11 എണ്ണം അസിസ്റ്റന്റ് ഡയറക്ടർ (സസ്യ സംരക്ഷണം) എന്നിങ്ങനെയാണ്.
വിദ്യാഭ്യാസ യോഗ്യത
ബിരുദധാരികൾക്ക് അപേക്ഷകൾ അയക്കാവുന്നതാണ്.
യോഗ്യത, പ്രായപരിധി, അപേക്ഷയും തിരഞ്ഞെടുക്കൽ പ്രക്രിയയും, ശമ്പളവും മറ്റും ഉൾപ്പെടെ ബിപിഎസ്‌സി റിക്രൂട്ട്‌മെന്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും വിജ്ഞാപനത്തിൽ ലഭ്യമാണ്.