ശീമച്ചക്കയും വഴിയോരക്കടകളിൽ മാമ്പഴത്തിനൊപ്പം വിപണി പിടിക്കുന്നു. മഴ തുടങ്ങിയതോടെ ശീമച്ചക്കയ്ക്ക് നല്ല ചെലവാണ്...കീടനാശിനി ഉപയോഗിക്കാത്ത ഫലമായതിനാൽ ശീമച്ചക്ക ചൂടപ്പം പോലെയാണ് വിറ്റു തീരുന്നത്.നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക കേരളത്തിൽ വര്ഷങ്ങള്ക്കു മുൻപുവരെ വീടുകളിൽ ശീമപ്ലാവ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ എണ്ണത്തിൽ കുറവാണ്
ഇടവമാസത്തിലാണ് സീസൺ തുടങ്ങുന്നത്. വിദേശത്തു നിന്നു വന്ന വൃക്ഷം എന്ന അർഥത്തിലാണ് ഇതിനെ മലയാളത്തിൽ ശീമപ്ലാവ് എന്നു വിളിക്കുന്നത്.
കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക് രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .
English Summary: bread fruit is finding its market in Kerala
Published on: 12 June 2019, 11:58 IST