Updated on: 1 February, 2022 10:41 AM IST
BUDGET 2022: കേരളത്തിനും കൃഷിയ്ക്കും പ്രതീക്ഷകളേറെ

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്രബജറ്റിലേക്ക് ഇനി നിമിഷങ്ങൾ മാത്രം ബാക്കി.
ഉത്തേജക പാക്കേജുകളിലും കാർഷികം, ആരോഗ്യം മേഖലകളിലും വൻപ്രഖ്യാപനമുണ്ടാകുമെന്ന പ്രതീക്ഷകളിലാണ് സാധാരണക്കാരും. ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് പാർലമെന്റിൽ തന്റെ കണക്കുപുസ്തകം തുറക്കുമ്പോൾ സാമ്പത്തിക രംഗത്തെ ഉത്തേജിപ്പിക്കുന്ന എന്തൊക്കെ പ്രഖ്യാപനങ്ങളാകും ഉണ്ടാകുക എന്നാണ് എല്ലാവരും നോക്കുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ബജറ്റ് 2022: കാർഡുകളിലെ കാർഷിക മൂല്യവർദ്ധനയ്ക്കുള്ള മാർഗങ്ങൾ

പഞ്ചാബ്, ഉത്തർപ്രദേശ് പോലുള്ള അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് വരുന്നതിനാൽ തന്നെ കാർഷിക രംഗത്തിനും മികച്ച പ്രഖ്യാപനങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ, മഹാമാരിയിൽ നിന്ന് ഉയർത്തെഴുന്നേൽക്കാനുള്ള ജനപ്രിയ പ്രഖ്യാപനങ്ങളും ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

ക്ഷേമ പദ്ധതികളും സുസ്ഥിര വളർച്ച ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും മഹാമാരിയുടെ പശ്ചാത്തലത്തിൽ ആരോഗ്യരംഗത്ത് പുതിയ പരിഷ്കാരങ്ങൾ എന്നിവ നിര്‍മ്മല സീതാരാമന്‍റെ ബജറ്റ് 2022ൽ ഉൾപ്പെട്ടേക്കാം. പെട്രോൾ, ഡീസൽ വിലയിലെ കുതിപ്പ് ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തകർത്തിരുന്നുവെങ്കിലും, നികുതി വരുമാനവും
വലിയ പ്രഖ്യാപനങ്ങൾക്കുള്ള ആത്മവിശ്വാസം പകരുന്നു.

ബജറ്റിൽ കാർഷിക രംഗത്തിന് പ്രതീക്ഷയേറെ

കൊവിഡ്, ക‌ർഷക സമരം, നിയമസഭ തെരഞ്ഞെടുപ്പുകള്‍, തൊഴിലില്ലായ്മ എന്നിവയെല്ലാം ഇന്നത്തെ ബജറ്റില്‍ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെ അനുമാനിക്കാം. ഒപ്പം, ആരോഗ്യമേഖലയ്ക്കും കാ‍ർഷികരംഗത്തിനും ഒരുപാട് പാക്കേജുകൾ അനുവദിക്കുമെന്ന പ്രതീക്ഷകളും ഏറെയാണ്.

കേരളത്തിന്റെ പ്രതീക്ഷകൾ

ആരോഗ്യം, ഗതാഗതം, കാർഷികം, പ്രവാസി മേഖലകളിൽ കേരളവും പ്രതീക്ഷ നിലനിർത്തുന്നു. ഓരോ കേന്ദ്ര ബജറ്റിലും കേരളം കാത്തിരിക്കുന്നത് എംയിസ് അനുവദിക്കുമെന്നാണ്. കേരളത്തിന്റെ ആരോഗ്യരംഗത്തെ വികസനം ഉറപ്പാക്കുന്നതിനായി ഇക്കുറിയെങ്കിലും എംയിസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കെ- റെയിലിലാണ് കേരളം വലിയ പ്രാധാന്യത്തോടെ ഉറ്റുനോക്കുന്നത്. കെ- റെയിൽ പദ്ധതിയ്ക്ക് നിർമല സീതാരാമന്റെ ബജറ്റ് പച്ചക്കൊടി കാണിക്കുമെന്ന് വലിയ രീതിയിൽ സംസ്ഥാന സർക്കാർ പ്രതീക്ഷ ഉറപ്പിക്കുന്നുമുണ്ട്.
എന്നാൽ, കേരളത്തിന്റെ റെയിൽവേ വികസന സ്വപ്നങ്ങളിലേക്ക് പുതിയ പ്രഖ്യാപനങ്ങളുടെ വെളിച്ചമെത്തുമെന്നത് സംശയമാണ്. കാരണം, റെയിൽവേയ്ക്ക് പ്രത്യേക ബജറ്റ് ഇല്ലാതെ, കേന്ദ്ര ബജറ്റിൽ ഇത് ലയിപ്പിച്ചത് കേരളത്തിന് വലിയ തിരിച്ചടിയാണ്. സ്വന്തമായി റെയിൽവേ സോൺ ഇല്ലാത്തതും കേന്ദ്ര ഭരണകക്ഷിയിൽ പിടിപാടില്ലാത്തതും കേരളത്തെ പ്രതികൂലമായി ബാധിക്കും.
റബ്ബറിന് താങ്ങുവില ഏർപ്പെടുത്തിക്കൊണ്ട് കർഷകർക്ക് ആശ്വാസമേകുന്ന പ്രഖ്യാപനങ്ങൾക്കും സാധ്യതയുണ്ട്.

കൃഷിയിലെ പ്രതീക്ഷകൾ

കൃഷി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ നടപ്പിലാക്കുമോ സർക്കാർ എന്നത് ഇന്നത്തെ ബജറ്റ് അവതരണത്തിന് ശേഷം അറിയാം. സാങ്കേതിക വിദ്യ അനുദിനം കുതിച്ചുയരുമ്പോഴും അവയെ പൂർണമായി വിനിയോഗിക്കാൻ നമ്മുടെ രാജ്യത്തെ കാർഷിക മേഖലയ്ക്ക് സാധിച്ചിട്ടില്ല. ഇത് കൂടി പരിഗണിച്ച് 2022ലെ ബജറ്റിൽ, കാർഷിക മേഖലയിൽ സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സാമ്പത്തിക വിദഗ്ധരും അനുമാനിക്കുന്നു.

കാർഷിക ഗവേഷണത്തിനായി ഡ്രോണുകളും മറ്റ് അനുബന്ധ ഉപകരണങ്ങളും വാങ്ങുന്നതിന് സബ്‌സിഡിയും മറ്റും അനുവദിക്കുമെന്നതും പ്രതീക്ഷിക്കാം.

English Summary: BUDGET 2022: Expectations For Kerala And Agriculture Sector In Nirmala Sitharaman's Announcements
Published on: 01 February 2022, 10:33 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now