ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക ബജറ്റില്‍ മുന്‍ഗണന കാര്‍ഷിക മേഖലയ്ക്ക്. പ്രസിഡന്റ് രുഗ്മിണി രാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ ബജറ്റ് സമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി. ഓമനയാണ് 91,23,58,000 രൂപ വരവും 91,22,08,000 രൂപ ചെലവും 1,50,000 രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചത്.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകി ജില്ലാ പഞ്ചായത്ത് ബജറ്റ്
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടത്തുന്ന കാര്‍ഷിക പദ്ധതികള്‍ക്ക് പരിഗണന നല്‍കും. കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകള്‍ക്കായി പച്ചക്കറി തൈകള്‍ ഉത്പ്പാദിപ്പിച്ചു വിതരണം ചെയ്യുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ഗ്രൗണ്ടില്‍ നഴ്സറി ആരംഭിക്കും. സ്ട്രീറ്റ് മെയിന്‍ പദ്ധതിയിലൂടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കും. വിവിധ മേഖലകള്‍ ഉള്‍പ്പെടുത്തി വിജ്ഞാന വാടികള്‍, ബ്ലോക്ക് പഞ്ചായത്ത് ഓഫിസിന്റെ മുന്‍വശത്ത് ഷോപ്പിംഗ് കോംപ്ലക്സ്, വനിതകള്‍ക്ക് തൊഴില്‍ കണ്ടെത്തുന്നതിനായി കൂട്ടുകാരി കോര്‍ണര്‍ തുടങ്ങിയ പദ്ധതികളും നടപ്പിലാക്കും.
ബന്ധപ്പെട്ട വാർത്തകൾ: കാർഷിക മേഖലയ്ക്ക് കൂടുതൽ ഇളവ് നൽകി കേന്ദ്ര സര്‍ക്കാറിൻ്റെ പുതിയ ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശം പുറത്തിറങ്ങി
സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.ആര്‍. വത്സല, ജോര്‍ജ്ജ് വര്‍ഗീസ്, പി. ശാന്തികൃഷ്ണ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ടി.എസ്. താഹ, എ. ശോഭ, ജനപ്രത്രിനിധികളായ എം.എം. അനസ് അലി, സി.എസ്. രഞ്ജിത്, ആര്‍. പ്രസാദ് കുമാര്‍, എല്‍. യമുന, എസ്. ശോഭ, എസ്. സുധിലാല്‍, ആര്‍.വി. സ്നേഹ, നാദിറ ഷക്കീര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിഷ്ണു മോഹന്‍ ദേവ് തുടങ്ങിയവര്‍ പങ്കെടുത്തു.