Updated on: 23 September, 2025 5:11 PM IST
കാർഷിക വാർത്തകൾ

1. സംസ്ഥാന ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി മുറ്റത്തൊരു മീന്‍തോട്ടം (പടുത കുളം) പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അര സെന്റ് പടുതാക്കുളങ്ങുള്ള കര്‍ഷകര്‍ക്ക് തദ്ദേശീയ മത്സ്യക്കുഞ്ഞുങ്ങളെ സൗജന്യമായി ഫിഷറീസ് വകുപ്പില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആലപ്പുഴ ജില്ലാ ഓഫീസുമായോ മത്സ്യഭവനകളുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252814, 0477 2251103.

2. പത്തനംതിട്ട ജില്ലയിലെ മഞ്ഞാടി ഡക്ക് ഹാച്ചറി & ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ സെപ്റ്റംബർ 24, 25 തീയതികളിൽ 'എരുമ വളർത്തൽ' എന്ന വിഷയത്തിൽ 2 ദിവസത്തെ സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ 0469 2965535 എന്ന ഫോൺ നമ്പരിൽ ഓഫീസ് പ്രവർത്തന സമയത്ത് മുൻകൂട്ടി വിളിച്ച് പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. വരുംദിവസങ്ങളിലെ മഴ സാധ്യതാപ്രവചനത്തിൽ അടുത്ത മൂന്ന് ദിവസം ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം സെപ്തംബർ 26-ാം തീയതി നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാവകുപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് വെളളിയാഴ്ച യെല്ലോ അലർട്ട് നിലനിൽക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഇന്ന് കേരള തീരത്ത് കടലാക്രമണത്തിനും ഒട്ടപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

English Summary: Buffalo farming: Free training program, Muttathoru Meen thottam project: Applications invited... more agricultural news
Published on: 23 September 2025, 05:11 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now