Updated on: 4 December, 2020 11:20 PM IST

സ്വന്തമായി ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിയ്ക്കുന്നുണ്ടോ? കാര്യമായ മൂലധനം ഒന്നും ഇല്ലെന്നതാണോ പ്രധാന പ്രതിസന്ധി? വളരെ ചുരുങ്ങിയ ചെലവിൽ, ചിലപ്പോൾ മൂലധനം ഒന്നും ഇല്ലാതെ തന്നെ ബിസിനസുകൾ തുടങ്ങാം. ക്രിയാത്മകമായ ആശയങ്ങൾക്ക് ഒപ്പം കഠിനാധ്വാനം ചെയ്യാൻ തയ്യാറുമാണെങ്കിൽ ബിസിനസുകൾ വിജയിപ്പിക്കുക ബാലികേറാ മലയൊന്നുമല്ല. പറയത്തക്ക പണം ഒന്നുമില്ലാതെ തന്നെ ചെറിയ ബിസിനസുകൾ തുടങ്ങി കോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തവരുടെ വിജയകഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇങ്ങനെ വിജയിച്ച സംരംഭകരിൽ നൂറു കണക്കിന് മലയാളികൾ ഉണ്ട്. സ്വന്തമായി ഒരു സംരംഭം തുടങ്ങാൻ ആഗ്രഹിയ്ക്കുന്നവര്‍ക്ക് കുറഞ്ഞ മൂലധനത്തിൽ തുടങ്ങാൻ ആകുന്ന ബിസിനസുകൾ ഏതൊക്കെയാണ്?

അക്കൗണ്ടിങ്/ ടാക്സ് മേഖലയിൽ പ്രവൃത്തി പരിചയമുണ്ടോ? (Do you have work experience in the Accounting / Tax field?)

സേവന രംഗത്ത് ഒരു ബിസിനസ് പടുത്തുയര്‍ത്താൻ ഈ രംഗത്തുള്ളവര്‍ക്ക് അധിക മൂലധനം ഒന്നും വേണ്ട. ഉദാഹരണത്തിന് ടാക്സ്, അക്കൗണ്ടിങ് മേഖലയിൽ പ്രവൃത്തി പരിചയുമണ്ടെങ്കിൽ ഈ രംഗത്ത് സേവനങ്ങൾ നൽകുന്ന ഒരു സംരംഭം സ്വന്തമായി തുടങ്ങാം. വിദഗ്ധരുടെ സേവനങ്ങളും പ്രയോജനപ്പെടുത്താം. നിരവധി സ്ഥാപനങ്ങൾ ഈ രംഗത്ത് പ്രവര്‍ത്തിയ്ക്കുന്നുണ്ടെങ്കിലും സ്വന്തമായി സ്ഥാപനം നടത്തി വിജയപ്പിയ്ക്കാൻ ആകുമെന്ന് ആത്മവിശ്വാസമുണ്ടെങ്കിൽ ഇടപാടുകാരെ കണ്ടെത്താം. Tax, accounting രംഗത്ത് പ്രവൃത്തി പരിചയമുള്ളവര്‍ക്കും വൈദഗ്ധ്യം ഉള്ളവര്‍ക്കും ഈ മേഖലയിൽ വിജയിക്കാൻ ആകും.

വെബ് ഡിസൈനിങ്ങും ഗ്രാഫിക് ഡിസൈനിങ്ങും (Web design and graphic design)

Corporate സ്ഥാപനങ്ങളുടെ ഉൾപ്പെടെ വെബ്സൈറ്റുകൾ ശ്രദ്ധിച്ചിട്ടില്ലേ? ബ്രാൻഡ് ബിൽഡിങ്ങിന് വെബ്‍സൈറ്റുകളുടെ ഡിമാൻഡ് കൂടിയിട്ടുണ്ട്. വൻകിട കമ്പനികൾക്ക് ക്രിയേറ്റീവ് പരസ്യങ്ങളും ഇവൻറ്, മറ്റ് പ്രമോഷണൽ വര്‍ക്കുകളും ഒക്കെ ചെയ്യുന്ന ഗ്രാഫിക് ഡിസൈനര്‍മാര്‍ക്കുമുണ്ട് ഉയര്‍ന്ന ഡിമാൻഡ്. ക്രിയേറ്റിവിറ്റിയും സ്വന്തമായി ഒരു സംരംഭം എന്ന ആഗ്രഹവുമുണ്ടെങ്കിൽ നിങ്ങൾക്കും ഈ രംഗത്ത് ബിസിനസ് തുടങ്ങാം .ഇതിനായി client കളെ സമീപിച്ച് quatation നൽകാം. നിലവിലെ ഇടപാടുകാരെയും ഇതിനായി സമീപിയ്ക്കാം. ഒരു മുതൽ മുടക്കും ഇല്ലാതെ നിങ്ങളുടെ PC  അല്ലെങ്കിൽ Laptop ഉപയോഗിച്ച് വര്‍ക്കുകൾ ചെയ്ത് നൽകാം.

സോഷ്യൽ മീ‍ഡിയ പ്രമോഷന് ഡിമാൻഡ് ഏറെ (Demand for Social Media Mktg is increasing day by day)

ബ്രാൻഡ് ബിൽഡിങ്ങിന് സോഷ്യൽ മീഡിയ പ്രമോഷൻ നിര്‍ണായകമാണെന്ന് സംരംഭകര്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞു. എല്ലാ ബിസിനസുകൾക്കും ഉണ്ട് തങ്ങളുടേതായ പ്രമോഷൻ ആക്ടിവിറ്റികൾ. ഉപഭോക്താക്കളെ നേടുന്നതിനും ബിസിനസ് കൂടുതൽ പേരിൽ എത്തിയ്ക്കുന്നതിനും ഒക്കെ social media promotion ഇപ്പോൾ നിര്‍ണായകമാണ്. ഈ രംഗത്ത് നിരവധി ഓൺലൈൻ കോഴ്സുകളും ഇപ്പോൾ ലഭ്യമാണ്. സോഷ്യൽ മീഡിയ പ്രമോഷന് ഒപ്പം സെര്‍ച്ച് എൻജിൻ ഒപ്റ്റിമൈസേഷനിലും വൈദഗ്ധ്യം നേടാം. ഈ രംഗത്ത് പ്രവൃത്തി പരിചയവും പ്രോമോഷനൽ ആക്ടിവിറ്റികളിൽ താത്പര്യവും ഉണ്ടെങ്കിൽ ഏറ്റെടുത്ത് വിജയിപ്പിയ്ക്കാവുന്ന ബിസിനസ് ആണിത്.

ലാഭകരമായ ഒരു ബിസിനസ് വേണോ ?വീടുകളിൽ ചെറു തേനീച്ച വളർത്തൂ.

കൃഷി ലാഭകരമാക്കാൻ ഫാം ബിസിനസ് സ്‌കൂളിൽ ചേരാം

#krishijagran #kerala #business #withoutcapital #profitable

English Summary: Businesses that can be started without any capital
Published on: 02 December 2020, 03:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now