സവാള വിലകയറ്റത്തെ അതിജീവിക്കാന്‍ കാബേജാണ്. തമിഴ്നാട്ടിലാണ് ഇത് ആദ്യം പരീക്ഷിച്ചു വിജയിച്ചത്.ഒരു ഭാഗത്ത് കുതിച്ചുയരുന്ന സവാളയുടെ വില മറുഭാഗത്ത് ക്ഷാമം. ഈ പ്രതിസന്ധി മറികടക്കാന്‍ തമിഴ്നാട്ടില്‍ മാംസാഹാരത്തിലും ഓംലെറ്റിലും ക്യാബേജ് ചേർത്തത് വൻ ഹിറ്റായി. ഇക്കാര്യം കേരളത്തിലും അറിഞ്ഞതോടെ മലയാളി ഉഴുന്നു വടയിലാണ് പരീക്ഷണം നടത്തിയത്.വടയില്‍ സവാളയുടെ സ്ഥാനം 100 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറഞ്ഞു ബാക്കി മുട്ടക്കോസിനു നല്‍കി, നല്ല രുചി.
ഇനി വടയില്‍ മാത്രം ഒതുക്കാതെ മറ്റു കറികളിലും ഉപയോഗിക്കാനാണ് ഹോട്ടല്‍ നടത്തിപ്പുകാരുടേയും വീട്ടമ്മമാരുടേയും തീരുമനം.തട്ടുകടക്കാർ പൊക്കവടയില്‍ ഉള്ളിക്ക് പകരം കാബേജാണ് ഉപയോഗിക്കുന്നത്. തട്ടുകടകളിലെ പ്രധാന ആകര്‍ഷണമായ ഓംലറ്റില്‍ ഉള്ളിക്ക് പകരം കാബേജ് സ്ഥാനം പിടിച്ചിരിക്കുകയാണ്.
മുട്ടക്കോസില്‍ വൈറ്റമിന്‍ ബി,സി,കെ യുടെ സാന്നിദ്ധ്യവും ഉണ്ട്.വെജിറ്റബില്‍ സലാഡിലും മുട്ടക്കോസ് ചേര്‍ക്കാറുണ്ട് എങ്കില്‍ പിന്നെ കറികളിലും എന്തു കൊണ്ട് ആയികൂടെന്നാണ് പാചക വിദഗ്ദ്ധരുടെചോദ്യം.രണ്ടാഴ്ചക്കുള്ളിലാണ് അടുക്കളയില്‍ നിന്നു സവാളക്ക് ചെറുതെങ്കിലും അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയത്. ഇനി ഒരു പക്ഷെ സവാളയ്ക്ക് വില കുറഞ്ഞാലും കാബേജിനെ ആരും മറക്കില്ല .