Updated on: 9 October, 2023 2:26 PM IST
തെങ്ങ് കയറാൻ ആളെ വേണോ? കോൾ സെന്ററിൽ വിളിക്കാം

1. തെങ്ങ് കയറാൻ ആളെ തപ്പുന്നവർക്ക് സന്തോഷവാർത്ത! തെങ്ങുകയറ്റം, തെങ്ങ് സംരക്ഷണം, വിളവെടുപ്പ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് സഹായം ലഭിക്കാൻ കോൾ സെന്ററിലേക്ക് വിളിക്കാം. കേരളത്തിലുടനീളമുള്ള കേര കർഷകർക്ക് ന്യായമായ നിരക്കിൽ സേവനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നാളികേര വികസന ബോർഡാണ് കാൾസെന്റ്ർ ആരംഭിച്ചത്. സേവനം ചെയ്യാൻ താൽപര്യമുള്ളവർക്കും കർഷകർക്കും ബന്ധപ്പെടാം ഫോൺ: 0484 2377266.

കൂടുതൽ വാർത്തകൾ: സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം!

സേവനം ചെയ്യാൻ തയാറായവർക്കും സെൻററിൽ രജിസ്റ്റർ ചെയ്യാം: 8848061240 (പേര്, വിലാസം, ബ്ലോക്ക്/പഞ്ചായത്ത്, ഫോൺ തുടങ്ങിയ വിവരങ്ങൾ വാട്ട്സ്ആപ് സന്ദേശമായി അയക്കാം). നിലവിൽ കൊച്ചിയിലാണ് കോൾ സെന്റർ പ്രവർത്തിക്കുന്നത്. ഇതിനോടകം 1552 പേർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, മണ്ട വൃത്തിയാക്കൽ, രോഗ കീട നിയന്ത്രണം, വിത്തു തേങ്ങ സംഭരണം, നഴ്സറി പരിപാലനം എന്നിവയും പദ്ധതിയിലൂടെ പ്രയോജനപ്പെടുത്താം.

2. സംസ്ഥാന കൃഷിവകുപ്പ് സംഘടിപ്പിക്കുന്ന വൈഗ 2024 അന്താരാഷ്ട്ര ശിൽപശാലയിലേക്ക് ലോഗോ ക്ഷണിക്കുന്നു. ലോഗോ തയ്യാറാക്കുന്നതിനായി മത്സരാടിസ്ഥാനത്തിൽ, ഫാം ഇൻഫർമേഷൻ ബ്യൂറോ വ്യക്തികളിൽ നിന്നുമാണ് എൻട്രികൾ ക്ഷണിക്കുന്നത്. തയ്യാറാക്കിയ ലോഗോ PNG ഫോർമാറ്റിൽ ഈ മാസം 18ന് 3 മണിക്ക് മുമ്പ് ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ piofibtvm@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്‌: 0471 -2318186 എന്ന നമ്പറിൽ ബന്ധപ്പെടാം. ഏറ്റവും മികച്ച ലോഗോയ്ക്ക് ആകർഷകമായ ക്യാഷ് പ്രൈസും നൽകുന്നതാണ്.

3. ക്ഷീരകർഷകർക്ക് തിരിച്ചടിയായി കന്നുകാലികൾക്കുള്ള തീറ്റവസ്തുക്കളുടെ സബ്സിഡി മിൽമ നിർത്തലാക്കി. ചോളം, തീറ്റപ്പുല്ല്, സൈലേജ് എന്നിവയ്ക്ക് ആയിരത്തോളം കർഷകർക്ക് ലഭ്യമാക്കിയിരുന്ന സബ്സിഡിയാണ് നിർത്തലാക്കിയത്. ഓരോ ഭക്ഷ്യവസ്തുക്കൾക്കും 2 രൂപ 50 പൈസയാണ് സബ്സിഡിയായി നൽകിയിരുന്നത്. ക്ഷീരസംഘങ്ങൾ വഴി ലഭിച്ചിരുന്ന സബ്സിഡി ഈ മാസം 1 മുതലാണ് നിർത്തലാക്കിയത്. അതേസമയം, പൊതുവിപണിയിൽ പാലിന് വില കൂട്ടിയെങ്കിലും, കർഷകർക്ക് കുറഞ്ഞ തുകയാണ് ലഭിക്കുന്നതെന്ന പരാതിയും ഉയരുന്നുണ്ട്.

English Summary: call center to get someone to climb the coconut tree
Published on: 09 October 2023, 02:13 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now