മലയോര മേഖലയായ ഹൈറേഞ്ചിൽ ഏലത്തിനു വിലയിടിഞ്ഞത് കർഷകർക്കും, വ്യാപാരികൾക്കും കടുത്ത ക്ഷീണമായി; ഇത് ഏല വിപണിയിൽ കടുത്ത മാന്ദ്യം വ്യാപാരികളെ വിപണി വിടാൻ പ്രേരിപ്പിക്കുന്നു. അടുത്തിടെ ഉണ്ടായ ഏലം വിലയിടിവാണ് വ്യാപാര മേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായത് എന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. മലയോര മേഖലയിലെ ഭുരിഭാഗം വ്യാപാര സ്ഥാപനങ്ങളും അടച്ചു പൂട്ടലിന്റെ വക്കിലാണെന്നു അറിയിച്ചു.
പല സ്ഥാപനങ്ങളിലും, ചെറിയ തോതിലുള്ള വിൽപന പോലും നടക്കുന്നില്ല, ഇത് വ്യാപാരികൾക്ക് കടുത്ത സാമ്പത്തിക നഷ്‌ടം മാത്രമേ നൽകുന്നോളു. ഏല വിപണിയിൽ, ഇതിനു മുൻപ് ഇത്ര സാമ്പത്തിക മാന്ദ്യം അനുഭവപെട്ടിട്ടില്ല എന്നും; ഇതു വീണ്ടും തുടർന്നാൽ വ്യാപാരത്തിൽ നിന്ന് പിന്മാറേണ്ടി വരുമെന്നും വ്യപാരികൾ അറിയിച്ചു, ഒപ്പം ഏലയ്ക്ക കർഷകരുടെ അവസ്ഥയും ഇതിലേറെ കഷ്ടത്തിലാണ് തുടരുന്നത്.
വ്യാപാരികൾക്കു ലാഭത്തേക്കാൾ കൂടുതൽ നഷ്‌ടവും, സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളം കൊടുക്കാനുള്ള വരുമാനമൊന്നും വ്യാപാരത്തിൽ നിന്ന് ലഭിക്കുന്നില്ല എന്ന് വ്യാപാരികൾ അറിയിച്ചു, ഏല വിപണി മോശമായതോടെ വ്യാപാരികളേക്കാൾ മോശം അവസ്ഥയിലാണ് കർഷകർ കഴിയുന്നത്, വില കുറഞ്ഞതിനാൽ വ്യാപാരികൾ കൂടുതൽ ഏലയ്യ്ക്ക വാങ്ങിക്കുന്നില്ല എന്നും കർഷകർ പറയുന്നു.
ഏറെ പ്രതീക്ഷിച്ചിരുന്ന ക്രിസ്തുമസ് സീസണിലും വിൽപ്പന കുറഞ്ഞതും, വിലയിടിവും വ്യപാരികൾക്കും കർഷകർക്കും ഏറെ തിരിച്ചടിയായി. പല കർഷകരും ഏലം പച്ചയ്ക്കു വിൽക്കുന്നു. എന്നിട്ടും ഉല്പാദനചിലവിന്റെ പകുതി പോലും ലാഭമായി ലഭിക്കുന്നില്ല എന്ന് കർഷകർ പറയുന്നു. കർഷരുടെ അധ്വാനത്തിനൊത്തു ലാഭം വിപണിയിൽ നിന്ന് കർഷകർക്കും വ്യാപാരികൾക്കും ലഭിക്കുന്നില്ല.
ബന്ധപ്പെട്ട വാർത്തകൾ: പശ്ചിമ ബംഗാളിൽ 7,800 കോടി രൂപയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി വെള്ളിയാഴ്ച തറക്കല്ലിടും