കൊവിഡ് കാലത്ത് ഗ്യാസ് സിലിണ്ടറിന്റെ വില വർധിപ്പിച്ചത് പൊതുജനങ്ങളെ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാൽ ഈ വില വർധനവിനിടെ ആശ്വാസമേകാൻ എത്തിയിരിക്കുകയാണ് Paytm.
Paytm ആപ്പ് വഴി ഇൻഡെയ്ൻ അല്ലെങ്കിൽ ഭാരത് ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 500 രൂപവരെയുള്ള ക്യാഷ്ബാക്ക് ഓഫറാണ് പേടിഎം വാഗ്ദാനം ചെയ്യുന്നത്. അതായത് പേടിഎം വഴി എൽപിജി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്ക് 500 രൂപ വരെ ലാഭിക്കാനാകും. ഈ ഓഫർ അങ്ങനെ ചുമ്മാ ലഭിക്കില്ല. ഇതിന് ചില നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്. അവ എന്തൊക്കെയെന്ന് നോക്കാം.
1. Paytm ആപ്പ് വഴി ആദ്യമായി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുന്നവർക്കാണ് ഈ ഓഫർ ലഭിക്കുക.
2. ക്യാഷ് ബാക്ക് ലഭിക്കുന്നതിന് 'FIRSTLPG' എന്ന പ്രൊ കോഡ് നൽകേണ്ടതുണ്ട്.
3. പ്രൊ കോഡ് നൽകാൻ മറന്നാൽ ക്യാഷ്ബാക്ക് ലഭിക്കില്ല.
4. പേടിഎം വഴി ആദ്യമായി ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യുമ്പോൾ മാത്രമേ ഈ പ്രൊമോ കോഡ് നൽകാനാകുകയുള്ളൂ.
5. 2020 ഡിസംബർ 31 വരെ ഓഫർ ലഭ്യമാകും.
6. ഉപയോക്താക്കൾക്ക് ഓഫർ കാലയളവിൽ ഒരു തവണ മാത്രമേ ഈ പേടിഎം ഓഫർ ഉപയോഗിക്കാൻ കഴിയൂ.
7. മിനിമം 500 രൂപ വരെ മാത്രമേ ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കുകയുള്ളൂ.