കൊല്ലം: ജില്ലയില്‍ ഏപ്രില്‍ 29 വരെ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ (സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ള സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്.
ഉയര്‍ന്ന താപനിലയോടൊപ്പം ഈര്‍പ്പമുളള വായുവും കൂടിയാകുമ്പോള്‍ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ ഇടിയോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ വോട്ടര്‍മാരുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ശ്രദ്ധയ്ക്കാണ് ചുവടെയുള്ളവ:
* സമ്മതിദായകര്‍ക്ക് വരി നില്‍ക്കാന്‍ തണലുള്ള പ്രദേശം സജ്ജമാക്കുന്നുണ്ട്.
* ക്യൂവില്‍ ദീര്‍ഘനേരം നില്‍ക്കേണ്ടി വന്നാല്‍ കുട/തൊപ്പി, ഷാള്‍, തോര്‍ത്ത് എന്നിവ ഉപയോഗിക്കാം.
* കുട്ടികളെ പോളിങ് ബൂത്തിലേക്ക് കൂട്ടാതെ പോകുന്നതാണ് നല്ലത്.
* സമ്മതിദായകര്‍ക്കും പോളിങ് ഇദ്യോഗസ്ഥര്‍ക്കും ആവശ്യമായ കുടിവെള്ളം ബൂത്തിന് സമീപം തന്നെ കരുതും
* പോളിങ് ബൂത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാത്ത തരത്തില്‍ വായുസഞ്ചാരം ഉറപ്പാക്കി ഫാന്‍ ഉള്‍പ്പെടെയുള്ളവ സജ്ജമാക്കും
* എല്ലാ സെക്ടറല്‍ ഓഫീസര്‍മാരും പോളിങ് ബൂത്തിന് ഏറ്റവും അടുത്തുള്ള പി എച്ച് സി/ സി എച്ച് സി യുമായി ബന്ധപ്പെട്ട് ആര്‍ ആര്‍ ടി സേവനം ഉറപ്പുവരുത്തും. പോളിങ് ബൂത്തില്‍ മെഡിക്കല്‍ കിറ്റുമുണ്ടാകും
* സൂര്യാതപം, നിര്‍ജലീകരണം തുടങ്ങിയവ വഴി ശരീരത്തിന് വല്ലായ്മ തോന്നുകയോ ബോധക്ഷയം അനുഭവപ്പെടുകയോ ചെയ്താല്‍ വിദഗ്ധ വൈദ്യസഹായം ഉറപ്പാക്കണം.