കേന്ദ്ര സർക്കാർ ബഫർ സ്റ്റോക്കിനായി 3 ലക്ഷം ടൺ ഉള്ളി സംഭരിച്ചു തുടങ്ങി, കഴിഞ്ഞ വർഷത്തെ ബഫർ സ്റ്റോക്കിൽ നിന്ന് ഇത് 20 ശതമാനമായി വർധിപ്പിച്ചു. കൂടാതെ ഉള്ളിയുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നതിനായി ഉള്ളിയിൽ വികിരണ പഠനങ്ങൾ നടത്താനായി ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററുമായി (BARC) പരീക്ഷിച്ചു വരികയാണെന്ന് കേന്ദ്ര ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് ഞായറാഴ്ച പറഞ്ഞു.
2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്ര സർക്കാർ 2.51 ലക്ഷം ടൺ ഉള്ളി ബഫർ സ്റ്റോക്കായി നിലനിർത്തിയിരുന്നു. കുറഞ്ഞ സപ്ലൈ സീസണിൽ നിരക്കുകൾ ഗണ്യമായി ഉയരുകയാണെങ്കിൽ, രാജ്യത്തിന്റെ ആഭ്യന്തര ആവശ്യകതകൾ നിറവേറ്റുന്നതിനായി പ്രൈസ് സ്റ്റബിലൈസേഷൻ ഫണ്ടിന് (PSF) കീഴിൽ ബഫർ സ്റ്റോക്ക് പരിപാലിക്കപ്പെട്ടു വരുന്നു. രാജ്യത്തെ ഉൽത്സവ സീസണിലെ ഏത് സാഹചര്യത്തെയും നേരിടാൻ, സർക്കാർ ഈ വർഷം 3 ലക്ഷം ടൺ വരെ ബഫർ സ്റ്റോക്ക് വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ബഫർ സ്റ്റോക്കിനായി സംഭരിക്കുന്ന ഉള്ളി, ഇപ്പോൾ വിളവെടുത്ത റാബി സീസണിൽ നിന്നുള്ളതാണ്. നിലവിൽ, ഖാരിഫ് ഉള്ളി വിതയ്ക്കൽ രാജ്യത്ത് നടക്കുന്നു, ഒക്ടോബറിൽ അതിന്റെ വരവ് ആരംഭിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു. സാധാരണയായി, പുതിയ ഖാരിഫ് വിള വിപണിയിലെത്തുന്നത് വരെ ചില്ലറ വിപണിയിൽ ഉള്ളി വില 20 വരെ ഉയരാറുണ്ട് , എന്നാൽ ഇത്തവണ പ്രശ്‌നമുണ്ടാകില്ല എന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു.
ആറ്റോമിക് എനർജി ഡിപ്പാർട്ട്‌മെന്റും, ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ എന്നിവയുമായി ചേർന്ന്, കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ഇതിനിടയിൽ ഉള്ളി സംഭരിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ ലാസൽഗാവിൽ കോബാൾട്ട് -60 ൽ നിന്നുള്ള ഗാമാ റേഡിയേഷൻ ഉപയോഗിച്ച് 150 ടൺ ഉള്ളി റേഡിയേഷൻ പരീക്ഷിച്ചുവരികയാണ്. ഇത് ഉള്ളിയുടെ ഷെൽഫ് ലൈഫ് വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളി, ഇഞ്ചി വില റെക്കോർഡിൽ
Pic Courtesy: Pexels.com