സംസ്ഥാനത്തെ ഉള്ളി വില നിയന്ത്രിക്കാൻ സപ്ലൈക്കോ വഴി കിലോക്ക് 35 രൂപ നിരക്കിൽ ഉള്ളിവിൽക്കും. ഉള്ളി വില ഉയരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാറിൻ്റെ തീരുമാനം. ഇതിനായി നാസിക്കിൽ നിന്ന് മറ്റന്നാൾ 50 ടൺ ഉള്ളി എത്തിക്കും..ഉള്ളിവില രാജ്യത്തെമ്പാടും കുതിച്ചുയരുന്ന സാഹചര്യത്തിലാണ് കേരളത്തിൽ സവാള വില നിയന്ത്രിക്കാനുള്ള നടപടികളെക്കുറിച്ച് സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് ആലോചിച്ച് തുടങ്ങിയത്. ഇതിന്‍റെ ഭാഗമായാണ് .കേന്ദ്ര ഏജൻസിയായ നാഫെഡ് വഴി സവാള സംഭരിക്കാൻ അത് കുറഞ്ഞ വിലയിൽ കേരളത്തിലെത്തിച്ച് വിതരണം ചെയ്യാനുമുള്ള പദ്ധതി തയ്യാറാക്കിയത്.
ഉള്ളിയുടെ വിലക്കയറ്റത്തിന് ഇറക്കുമതിയിലൂടെ പരിഹാരം കാണാന്‍ കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ്.ഉള്ളി ഇറക്കുമതി സുഗമമാക്കുന്നതിന്‍റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളാണ് കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശമായി വകുപ്പ് കൈമാറിയത്.സവാളയുടെ വില പിടിച്ചുനിർത്താൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാൻ കേന്ദ്രം നീക്കം തുടങ്ങി. അഫ്ഗാനിസ്ഥാൻ, ഈജിപ്ത്, തുർക്കി, ഇറാൻ എന്നി രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ് നീക്കം.മഴക്കെടുതി മൂലം സവാള ഉത്പാദനം ഗണ്യമായി കുറഞ്ഞതോടെ കിലോഗ്രാമിനു വില 100 രൂപയ്ക്കു മുകളിലുയർന്ന സാഹചര്യത്തിലാണ് വിഷയം ഉപഭോക്തൃകാര്യ മന്ത്രാലയം പരിശോധിച്ചത്.ഇറക്കുമതി നടത്താന്‍ വ്യാപാരികള്‍ക്ക് ഉടന്‍ അനുമതി നല്‍കുമെന്നും നവംബര്‍ അവസാനത്തോടെ വില കുറയുമെന്നും യോഗത്തിനു ശേഷം കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന് അറിയിച്ചു. ഡല്‍ഹി, ചണ്ഡിഗഡ്, ല്കനൗ തുടങ്ങിയ ഭാഗങ്ങളിലെല്ലാം 80-100 രൂപയ്ക്കാണ് ഒരു കിലോഗ്രാം സവാള വില്‍ക്കുന്നത്.