Updated on: 4 December, 2020 11:18 PM IST

ശ്രീലങ്കയില്‍ നിന്നുള്ള കോക്കനട്ട് പൗഡര്‍ ഇറക്കുമതിക്കു നിയന്ത്രണമേര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം . കേരളം,കര്‍ണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ കോക്കനട്ട് പൗഡര്‍ യൂണിറ്റുകളുടെ നിലനില്‍പ്പിന് ഇറക്കുമതി നിയന്ത്രണമാവശ്യമാണെന്ന നാളികേര വികസന ബോര്‍ഡിന്റെ അഭിപ്രായം സ്വീകരിച്ചാണ് വാണിജ്യ മന്ത്രാലയം ഇതിനുള്ള നടപടിയെടുക്കുന്നത്.

ദക്ഷിണേഷ്യന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ (സാഫ്ത) ആനുകൂല്യത്തോടെ കുറഞ്ഞ വിലയ്ക്ക് യഥേഷ്ടം നടത്തിവരുന്ന ഇറക്കുമതി ആഭ്യന്തര ഉല്‍പാദന രംഗത്തു വലിയ പ്രതിസന്ധിയാണു സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രാജ്യത്തെ ഉല്‍പാദന യൂണിറ്റുകളുടെ എണ്ണം 150 ല്‍ നിന്ന് 50 ആയി കുറഞ്ഞു.

ജലാംശം നീക്കിയ നാളികേരപ്പൊടിക്ക് ആഭ്യന്തര വില കിലോഗ്രാമിന് 128 രൂപയുള്ളപ്പോള്‍ ശ്രീലങ്കന്‍ ഉല്‍പ്പന്നത്തിന്റെ വില കിലോഗ്രാമിന് 100 രൂപ മാത്രം.ബേക്കറികളുള്‍പ്പെടെയുള്ള ആഹാര നിര്‍മ്മാണ മേഖല സ്വാഭാവികമായും ഇറക്കുമതിച്ചരക്കിനു പിന്നാലെ പോകുന്നു. ബ്രാന്‍ഡ് അടിത്തറയില്‍ വിപണനം ചെയ്യുന്നവരാകട്ടെ ആഭ്യന്തര ഉല്‍പ്പന്നവും ഇറക്കുമതി ഉല്‍പ്പന്നവും കൂടിക്കലര്‍ത്തി വില്‍ക്കുന്നു. ശ്രീലങ്കയില്‍ നിന്നുള്ള പൗഡറിന്റെ ഗുണനിലവാരം മോശമായതിനാലാണിത്.

പ്രധാന നാളികേര ഉല്‍പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയിലെ കേര കര്‍ഷകര്‍ക്കു മതിയായ വില കിട്ടുന്നില്ലെന്ന പരാതി രൂക്ഷമായപ്പോഴാണ് ജലാംശം നീക്കിയ നാളികേരപ്പൊടി മൂല്യവര്‍ദ്ധിത ഉല്‍പന്നമായി രംഗത്തു വന്നത്. രാജ്യം അയ്യായിരത്തിലധികം ടണ്‍ കയറ്റുമതി ചെയ്ത കാലമുണ്ടായിരുന്നു. ഇപ്പോള്‍ കയറ്റുമതി നാമമാത്രമായതിനു പുറമേ ഇറക്കുമതിയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടായി.കിലോഗ്രാമിന് 150 രൂപയെങ്കിലും ഇറക്കുമതി വില നിശ്ചയിക്കുകയോ മതിയായ ചുങ്കം ഏര്‍പ്പെടുത്തുകയോ വേണമെന്ന ശിപാര്‍ശയാണ് നാളികേര വികസന ബോര്‍ഡ് വാണിജ്യ മന്ത്രാലയത്തിനു നല്‍കിയിട്ടുള്ളത്.

English Summary: Centre to ban import of coconut powder from Srilanka
Published on: 28 October 2019, 02:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now