അമേരിക്കയിൽ നിന്നുള്ള കോഴിയിറച്ചിയുടെ ഇറക്കുമതി തീരുവ 100ൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ കേന്ദ്ര സർക്കാർ നീക്കം. ഉടമ്പടി സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനു മൃഗസംരക്ഷണ, കൃഷി വകുപ്പ് സെക്രട്ടറിമാരുടെ യോഗം മന്ത്രാലയം വിളിച്ചു.എന്നാൽ ഇത് തങ്ങളെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് കോഴി കർഷകർ .ഉടമ്പടി യാഥാർഥ്യമായാൽ, ഗണ്യമായ വിലക്കുറവിൽ യുഎസിൽ നിന്നുള്ള കോഴിയിറച്ചി ഇന്ത്യൻ വിപണിയിൽ വിൽക്കും.
ആർസിഇപി ഉയർത്തിയ വിവാദത്തിനു പിന്നാലെയാണ് രാജ്യത്തെ കോഴിവളർത്തൽ വ്യവസായത്തിനും കർഷകർക്കും തിരിച്ചടിയാകുന്ന ഉടമ്പടിക്കു സർക്കാർ തയാറെടുക്കുന്നത്.സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (ആര്‍.സി.ഇ.പി) ഒപ്പിടുന്നതില്‍ നിന്നു കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധമാരംഭിച്ചിട്ടുണ്ട് .16 രാജ്യങ്ങൾക്കിടയിൽ സ്വതന്ത്ര വ്യാപാരം ലക്ഷ്യമിടുന്നതാണ് ആർ.സി.ഇ.പി. കരാർ. 10 ആസിയാൻ രാജ്യങ്ങളായ ഇൻഡൊനീഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, സിങ്കപ്പുർ, തായ്‌ലാൻഡ്, ബ്രൂണൈ, വിയറ്റ്‌നാം, ലാഗോസ്, മ്യാൻമാർ, കംബോഡിയ എന്നിവയ്ക്കൊപ്പം ഇന്ത്യ, ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസീലൻഡ് എന്നിങ്ങനെ .ആറു രാജ്യങ്ങളും ചേർന്നാണ് ആർ.സി.ഇ.പി.ക്ക് രൂപം നൽകുന്നത്.മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം രാജ്യത്ത് കോഴിവളർത്തൽ വ്യവസായവുമായി ബന്ധപ്പെട്ടു ജോലി ചെയ്യുന്നത്. 40 ലക്ഷം പേർ. കോഴിയിറച്ചി ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്താണു അമേരിക്ക.ഇന്ത്യ നാലാമതും.രണ്ടും മൂന്നും സ്ഥാനങ്ങളിൽ ചൈന, ബ്രസീൽ എന്നിവയാണ്.