Updated on: 14 September, 2023 4:18 PM IST
Chance of rain with thunder in the state

1. ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദത്തിൻ്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത. ഞായറാഴ്ച വരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. മഴയ്ക്കൊപ്പം തന്നെ ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

2. വീട്ടമ്മമാർക്കിടയിൽ കോഴിവളർത്തൽ, മുട്ട-ഇറച്ചിക്കോഴി വിപണനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടു കൂടി കേരള വെറ്ററിനറി ആൻ്റ് അനിമൽ സയൻസസ് സർവ്വകലാശാല വിഭാവനം ചെയ്ത 'പ്രതീക്ഷ' മാതൃകാപദ്ധതി ആദ്യഘട്ട ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി ജെ, ചിഞ്ചുറാണി നിർവഹിച്ചു. കുടുംബശ്രീ മിഷൻ, വിവിധ സർക്കാർ-അർദ്ധസർക്കാർ സ്ഥാപനങ്ങൾ എന്നിവരുടെ സഹകരണത്തോടെ തെരഞ്ഞെടുത്ത കർഷകർക്ക് പൂവൻ കുഞ്ഞുങ്ങളെയും നാടൻ ഇനത്തിൽപ്പെട്ടവയെയും നൽകി ഗാർഹികമാലിന്യത്തിൽ നിന്നുള്ള ഈച്ച ലാർവഉല്പാദനയൂണിറ്റും ഏകോപിപ്പിച്ച് വീട്ടുമുറ്റത്ത് ഇറച്ചിക്കോഴികളായി വളർത്തിയെടുക്കുന്ന പരീക്ഷണപദ്ധതിയാണ് 'പ്രതീക്ഷ'. പദ്ധതിയുടെ ഭാഗമായി മുമ്പ് പരിശീലനപരിപാടികളിൽ പങ്കെടുത്ത കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യകോഴിവിതരണവും ഗാർഹിക ലാർവ്വഉല്പാദനയൂണിറ്റുകളുടെ വിതരണവും നടന്നു. ചടങ്ങിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ അധ്യക്ഷത വഹിച്ചു.

3. മാമ്പഴത്തിൻ്റ ലഭ്യത വർധിപ്പിക്കുന്നതിന് വേണ്ടി ലക്ഷ്യമിട്ട് മാമ്പഴത്തിൻ്റെ സുസ്ഥിര കൃഷിയ്ക്ക് ഒരുങ്ങി ഒമാൻ. 80 ഹെക്ടറിൽ 1.25 ദശലക്ഷം റിയാലിൻ്റെ മാമ്പഴ കൃഷിയ്ക്കാണ് കൃഷി ഫിഷറീസ്, ജല വിഭവ മന്ത്രാലയം തുടക്കമിട്ടത്. ഉയർന്ന ഗുണമേൻമയുള്ള മാമ്പഴ കൃഷി ഫാം ആരംഭിച്ചതായി കമ്പനി സി. ഇ. ഒ ബിൻ ഹമദ് അൽ സിബായ് വ്യക്തമാക്കി.

4. ബെംഗളൂരുവിലെ Taj ൽ വെച്ച് സംഘടിപ്പിക്കുന്ന കോൾഡ് ചെയിൻ അൺബ്രോക്കൺ 2023 Agri Media Partner ആയി കൃഷി ജാഗരൺ സാന്നിധ്യമറിയിച്ചു. കൃഷി ജാഗരൺ- അഗ്രിക്കൾച്ചർ വേൾഡിൻ്റെ സ്ഥാപകനും എഡിറ്റൻ ഇൻ ചീഫുമായ എം സി ഡൊമിനിക്കും, കമ്പനി മാനേജിംഗ് ഡയറക്ടർ ഷൈനി ഡൊമിനിക്കിനുമൊപ്പം കൃഷി ജാഗരൺ അംഗങ്ങളും പങ്കെടുത്തു.

English Summary: Chance of rain with thunder in the state
Published on: 14 September 2023, 04:18 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now