രാജ്യത്തുടനീളമുള്ള റേഷന്‍ കടകള്‍ വഴി അരി, പഞ്ചസാര, ഗോതമ്ബ്, മണ്ണെണ്ണ എന്നിവയ്ക്കു പുറമേ ചിക്കന്‍, മുട്ട, മത്സ്യം എന്നിവയുള്‍പ്പെടെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ വില്‍ക്കാൻ പദ്ധതി.. നിതി ആയോഗിനെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തിലുള്ള പദ്ധതി നടപ്പാക്കുന്നത്. പോഷകാഹാരക്കുറവ് അടിസ്ഥാനമാക്കിയുള്ള ആഗോള പട്ടിണിസൂചികയില്‍ ഏറെ പിന്നിലായതിന്റെ പശ്ചാത്തലത്തിലാണ് ഈ നിര്‍ദ്ദേശം പരിഗണിക്കുന്നത്., അത് പൊതുവിതരണ സംവിധാനത്തിലൂടെ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാദിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
റേഷന്‍ ഷോപ്പുകള്‍ വഴി പാവപ്പെട്ടവര്‍ക്ക് മിതമായ നിരക്കില്‍ ചിക്കന്‍, മീന്‍, മുട്ട എന്നിവ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഭക്ഷ്യസുരക്ഷാ പദ്ധതി വിപുലീകരിക്കുന്ന പ്രക്രിയയില്‍, സര്‍ക്കാര്‍ ഇപ്പോള്‍ പോഷകാഹാര സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കും. ദരിദ്രര്‍ക്ക് പോഷകാഹാരം എളുപ്പത്തിലും വിലകുറഞ്ഞും ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിലവില്‍ ഗോതമ്പ് , അരി, ധാന്യങ്ങള്‍, പഞ്ചസാര, എണ്ണകള്‍ എന്നിവ റേഷന്‍ ഷോപ്പുകളില്‍ കിഴിവില്‍ ലഭ്യമാണ്. പ്രാരംഭ ഘട്ടത്തില്‍ കുറഞ്ഞത് ഒന്ന് മുതല്‍ രണ്ട് വരെ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ റേഷന്‍ ഷോപ്പുകളില്‍ ലഭ്യമാക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മാംസ്യം ഏറെയുള്ള മാംസാഹാരത്തിന്റെ ഉയര്‍ന്നവില കാരണം ദരിദ്രര്‍ ഭക്ഷണത്തില്‍നിന്ന് ഇവ ഒഴിവാക്കുകയാണ്. ഇക്കാരണത്താലാണ് മാംസം വിതരണംചെയ്യുന്ന കാര്യം നീതി ആയോഗ് പരിഗണിക്കുന്നത്. നീതി ആയോഗിന്റെ 15 വര്‍ഷ പദ്ധതികളടങ്ങിയ ദര്‍ശനരേഖ 2035-ല്‍ ഈ നിര്‍ദ്ദേശം സ്ഥാനം പിടിച്ചേക്കുമെന്നു സൂചനയുണ്ട്. അടുത്ത വര്‍ഷമാദ്യം ദര്‍ശനരേഖ അവതരിപ്പിക്കാനും 2020 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കാനുമാണ് ലക്ഷ്യമിടുന്നത്.