Updated on: 23 May, 2023 2:34 PM IST
കുതിച്ചുയർന്ന് കോഴിയിറച്ചി വില; 1 കിലോയ്ക്ക് 250 രൂപ!!

1. കേരളത്തിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. കാസർകോട് ജില്ലയിൽ 1 കിലോ കോഴിയ്ക്ക് 100ൽ നിന്ന് 150 രൂപയായും, ഇറച്ചിയ്ക്ക് 210ൽ നിന്ന് 250 രൂപയായും വർധിച്ചു. വിവാഹ സീസൺ ആരംഭിച്ചതും, ജലക്ഷാമം മൂലം ഫാമുകൾ അടച്ചിടാൻ തുടങ്ങിയതുമാണ് വിലക്കയറ്റത്തിന് കാരണമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു. കൂടാതെ, വൈദ്യുതി നിരക്ക്, വെള്ള നിരക്ക് എന്നിവ ഉയർന്നതും മറ്റ് കാരണങ്ങളാണ്. അതേസമയം, മത്സ്യം, ഇഞ്ചി, ഉള്ളി എന്നിവയ്ക്കും വില കുത്തനെ ഉയർന്നു. പച്ചക്കറിയ്ക്ക് കാര്യമായി വില വർധിച്ചിട്ടില്ല.

കൂടുതൽ വാർത്തകൾ: PM KISAN ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; മെയ് 31 നകം നടപടികൾ പൂർത്തീകരിക്കണം

2. മിൽമ എറണാകുളം മേഖലാ യൂണിയൻ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. ദേശീയ ക്ഷീരവികസന ബോർഡ് പ്രോമിസിംഗ് മിൽക്ക് യൂണിയനായി മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോൽപാദക യൂണിയനെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തൃശൂരിലാണ് പരിപാടി സംഘടിപ്പിച്ചത്. ക്ഷീരകർഷകർക്ക് സബ്സിഡി നിരക്കിൽ അനുവദിച്ചിട്ടുള്ള 20,000 സ്റ്റൈൻലെസ് സ്റ്റീൽ മിൽക്ക് ക്യാനുകൾ, ആപ്കോസ് സംഘങ്ങൾക്കുള്ള കെട്ടിട നിർമ്മാണ ഗ്രാൻഡ് വിതരണം, ക്ഷീരകർഷകൾക്കുള്ള ധനസഹായ വിതരണം എന്നിവയാണ് നടപ്പിലാക്കുന്നത്.

3. കോഴിക്കോട് ജില്ലയിൽ മണ്ണ് പരിശോധന ആരംഭിച്ചു. കൃഷിവകുപ്പിന്റെ തിക്കോടിയിലുള്ള ജില്ലാ മണ്ണ് പരിശോധന ലബോറട്ടറിയിലാണ് പരിശോധന നടത്തുന്നത്. കാലവർഷാരംഭത്തിന് മുൻപായി കൃഷിയിടങ്ങളിലെ ഫലഭൂയിഷ്ഠത മനസ്സിലാക്കുന്നതിനും വളപ്രയോഗം കാര്യക്ഷമമാക്കുന്നതിനുമാണ് പരിശോധന. താൽപര്യമുള്ള കർഷകർ, കർഷകസമിതികൾ, സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയ്ക്ക് നേരിട്ടോ കൃഷിഭവൻ മുഖേനയോ മണ്ണ് സാമ്പിളുകൾ നൽകാവുന്നതാണ്. മണ്ണ് സാമ്പിളുകൾ സൗജന്യമായി പരിശോധിച്ച് സോയിൽ ഹെൽത്ത് കാർഡ് നൽകും. കൂടുതൽ വിവരങ്ങൾക്ക് : 9383471791. 

4. മുൻ ഐഎഎസ് ഉദ്യോഗസ്ഥനും മലയാളിയും പശ്ചിമ ബംഗാൾ ഗവർണറുമായ ഡോ.സി.വി ആനന്ദ ബോസ് കൃഷി ജാഗരൺ സന്ദർശിച്ചു. കൃഷി ജാഗരൺ സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ എം.സി ഡൊമിനിക് അദ്ദേഹത്തെ സ്വാഗതം ചെയ്തു. കോട്ടയം മാന്നാനം സ്വദേശിയായ അദ്ദേഹം 2022 നവംബർ 23ലാണ് പശ്ചിമ ബംഗാൾ ഗവർണറായി ചുതലയേൽക്കുന്നത്. ഐഎഎസ് 1977 ബാച്ച് ഉദ്യോഗസ്ഥനായ ആനന്ദബോസ് കേരളത്തിലെ വിവിധ ജില്ലകളിൽ കലക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നാഫെഡ് എംഡി, നാളികേര വികസന ബോർഡ് ചെയർമാൻ, നാഷനൽ മ്യൂസിയം ഇൻസ്‌റ്റിറ്റ്യൂട്ട് വൈസ് ചാൻസലർ, കേന്ദ്ര കൃഷി വകുപ്പ് അഡീഷനൽ സെക്രട്ടറി തുടങ്ങി ഒട്ടേറെ പദവികളും അദ്ദേഹം വഹിച്ചു. കൂടാതെ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിലായി പുസ്തകങ്ങളും നിരവധി ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

5. കേരളത്തിൽ 2 ദിവസം കൂടി വ്യാപക മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലും, ശക്തമായ കാറ്റും മൂലം കോഴിക്കോട് ജില്ലയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മലയോര മേഖലകളിലടക്കം ജാഗ്രത നിർദേശമുണ്ട്.

English Summary: Chicken price increases by Rs 250 per 1 kg in kerala
Published on: 23 May 2023, 02:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now