Updated on: 28 February, 2024 12:27 PM IST
കോഴിയിറച്ചി വില കുതിക്കുന്നു; 1 മാസത്തിനകം കൂടിയത് 50 രൂപ

1. കേരളത്തിൽ കോഴിയിറച്ചി വില കുതിക്കുന്നു. മലപ്പുറം, പാലക്കാട്, കൊല്ലം ജില്ലകളിൽ 1 മാസത്തിനിടെ വർധിച്ചത് 50 രൂപ. കനത്ത ചൂടും, പരിപാലന ചെലവും, ഉൽപാദനത്തിലെ കുറവുമാണ് ചിക്കൻവില കൂടാൻ കാരണമായത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ 1 കിലോ കോഴിയ്ക്ക് 160 രൂപ വരെയും, ഇറച്ചിയ്ക്ക് 240 രൂപ വരെയും ഈടാക്കുന്നുണ്ട്. കൊല്ലം ജില്ലയിൽ 1 കിലോ കോഴിയിറച്ചിയ്ക്ക് 150 രൂപയാണ്. ചൂടിന് ശമനം ഉണ്ടാകുന്നുവരെ വില കുറയാൻ സാധ്യതയില്ലെന്നാണ് നിഗമനം. പ്രതിമാസം 40,000 ടൺ കോഴിയിറച്ചിയാണ് കേരളത്തിൽ വിൽക്കുന്നത്. ഇതിൽ 40 ശതമാനം മാത്രമാണ് സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്നത്. ബാക്കി അയൽസംസ്ഥാനങ്ങളിൽ നിന്നാണ് എത്തിക്കുന്നത്.

കൂടുതൽ വാർത്തകൾ: പിഎം കിസാൻ; കേരളത്തിൽ 23.41 ലക്ഷം ഗുണഭോക്താക്കൾ

2. മത്സ്യത്തൊഴിലാളി ഗ്രൂപ്പ് വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ എന്റോള്‍മെന്റ് ആരംഭിച്ചു. ഇന്‍ഷുറന്‍സ് പരിരക്ഷ 10 ലക്ഷം രൂപയാണ്. മത്സ്യബന്ധന സമയത്തും അല്ലാതെയുമുള്ള അപകട മരണമോ, അപകടത്തെ തുടര്‍ന്ന് അംഗവൈകല്യം സംഭവിച്ചവർക്കോ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കും. ആളൊന്നിന് 509 രൂപ പ്രീമിയം നല്‍കി മാര്‍ച്ച് 31 വരെ പദ്ധതിയിൽ അംഗങ്ങളാകാം. മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ വഴിയാണ് അംഗങ്ങളാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസുകൾ, ക്ലസ്റ്റര്‍ ഓഫീസുകൾ, പ്രാഥമിക സഹകരണ സംഘങ്ങൾ എന്നിവിടങ്ങളെ സമീപിക്കാം.

3. ഷാർജയിലെ മലീഹയിൽ വീണ്ടും ഗോതമ്പ് വിളവെടുപ്പ്. ഏക്കറുകണക്കിന് വിളഞ്ഞുകിടക്കുന്ന ഗോതമ്പുപാടത്തെ രണ്ടാം വിളവെടുപ്പിന് ഷാർജ ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖസാമി പങ്കെടുത്തു. അത്യാധുനിക യന്ത്രങ്ങളും, ഉപകരണങ്ങളുമാണ് വിളവെടുപ്പിന് ഉപയോഗിക്കുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ജൈവ ഗോതമ്പ് കൃഷിപ്പാടമാണിത്. 1,900 ഹെക്ടറിലാണ് കൃഷി നടക്കുന്നത്. ഇതിനുപുറമെ, ജൈവ ഉൽപന്നങ്ങൾ വിപണിയിലെത്തിക്കുക ലക്ഷ്യമിട്ട് കോഴി ഫാമും, ഡെയറി ഫാമും ആരംഭിക്കുമെന്നും ശൈഖ് സുൽത്താൻ അറിയിച്ചു.

4. കർഷകർക്ക് ആശ്വാസമായി വെളുത്തുള്ളിയ്ക്ക് റെക്കോർഡ് വില. കാന്തല്ലൂരിലും, വട്ടവടയിലും മാർച്ച് മുതൽ വിളവെടുപ്പ് ആരംഭിക്കാനിരിക്കെ, നിലവിൽ 450 മുതൽ 650 രൂപ വരെയാണ് വിപണിയിൽ 1 കിലോ വെളുത്തുള്ളിയ്ക്ക് വില. അസം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കനത്തമഴമൂലം ഉദ്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് കർഷകർ പറയുന്നു. വെളുത്തുള്ളിയ്ക്ക് പുറമെ, കാരറ്റ്, കാബേജ്, ബീൻസ് എന്നിവയും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

English Summary: chicken prices increase by 50 rupees within 1 month in kerala
Published on: 28 February 2024, 11:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now