കോഴിക്കോട് : നഗരപ്രദേശത്ത് പരിമിതമായ സ്ഥലത്ത് കേജ് സമ്പ്രദായത്തില്‍ മുട്ടക്കോഴി വളര്‍ത്തല്‍ പദ്ധതി പ്രകാരം കോഴിക്കൂടും 4-5 മാസം പ്രായമായ കോഴികുഞ്ഞുങ്ങളെയും വിതരണം ചെയ്യുന്നതിന് മൃഗസംരക്ഷണ വകുപ്പ് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം സബ്സിഡി ലഭിക്കും. ഗുണഭോക്തൃവിഹിതമായ 5000 രൂപയും സര്‍ക്കാര്‍ വിഹിതമായ 5000 രൂപയും ചേര്‍ത്ത് 10,000 രൂപയാണ് യൂണിറ്റ് ഒന്നിന് ചെലവ്. The Department of Animal Husbandry has invited applications for distribution of chickens and 4-5 month old chicks under the cage system poultry scheme in a limited area of urban areas. 50 per cent subsidy will be given. The cost per unit is Rs.10,000 plus beneficiary share of Rs.5000 and government share of Rs.5000.
മുന്‍സിപ്പാലിറ്റി പ്രദേശത്തുളള അപേക്ഷകര്‍ കൊയിലാണ്ടി വെറ്ററിനറി ഹോസ്പിറ്റലിലോ വടകര വെറ്ററിനറി പോളിക്ലിനിക്കിലോ അപേക്ഷ നല്‍കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. അവസാന തീയതി നവംബര്‍ ആറ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് ;കോഴി ഫാം നിർമ്മാണ ചട്ടങ്ങളിൽ ഇളവ്
#Poultry #Hen #Farm #cage #Agriculture