Updated on: 4 December, 2020 11:18 PM IST
ബ്രാന്‍ഡഡ് അരി ഇനങ്ങളുടെ വില സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഉയർത്തുന്നു. കോര്‍പ്പറേഷൻ്റെ ലാഭം ആറില്‍ നിന്ന് 15 ശതമാനമാക്കുന്നതിൻ്റെ ഭാഗമായാണിത്. മലബാറില്‍ കൂടുതൽ ആവശ്യക്കാരുള്ള   പൊന്നി അരിയുടെയും തെക്കന്‍ ജില്ലകളിൽ ആവശ്യക്കാരേറെയുള്ള  സുരേഖ, ജയ, മട്ട, എന്നിവയുടെയും ബിരിയാണി അരിയുടെയും വിലയാണ് കൂട്ടുന്നത്.
 
ഇതോടെ കോര്‍പ്പറേഷൻ്റെ വിപണന സ്റ്റാളുകളായ മാവേലി, സപ്ലൈകോ, ലാഭം എന്നിവയിലെ ബ്രാന്‍ഡഡ് അരി വില വിപണി വിലയോടടുത്ത് എത്തും. ഇ-ടെന്‍ഡര്‍ എടുത്ത് ഔട്ട്ലെറ്റുകളില്‍ എത്തുന്ന പൊന്നി അരി കിലോഗ്രാമിന് 37 രൂപയോളം വിലയ്ക്കാണ് ഇപ്പോള്‍ വിൽക്കുന്നത്.കോര്‍പ്പറേഷന്‍ വിൽക്കുന്ന സാധനങ്ങളില്‍ 60 ശതമാനം സബ്സിഡിയോടെയും 40 ശതമാനം നേരിയ വിലക്കുറവിലുമാണ് വില്ക്കുന്നത്. സബ്സിഡി അരി കാര്‍ഡൊന്നിന് മാസം രണ്ടുതവണയായി 10 കിലോ മാത്രമേ ലഭിക്കു. സബ്സിഡിയില്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കളുടെയും സോപ്പ്, സൗന്ദര്യവര്‍ധക വസ്തുക്കളുടെയും ലാഭവിഹിതം കോര്‍പ്പറേഷന്‍ ഉയര്‍ത്തിയിട്ടില്ല.
 
English Summary: civil service corporation branded rice
Published on: 07 March 2019, 11:01 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now