പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യം ശേഖരിച്ചു സംസ്‌കരിക്കുന്നതിൽ സംസ്ഥാന സർക്കാരിനു കീഴിലുള്ള ക്ലീൻ കേരള കമ്പനിയുടെ പ്രവർത്തനം റെക്കോർഡ് തലത്തിലേക്ക് എത്തി. 21. 35 ലക്ഷം കിലോ പാഴ്‌വസ്‌തുക്കളാണ് കമ്പനി 2022 ഡിസംബർ മാസകാലയളവിൽ ഹരിതകർമസേന മുഖേന വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ചു സംസ്‌കരിച്ചത്.
തൃശൂർ, തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പാഴ്‌വസ്‌തു ശേഖരണം നടന്നത്.
തൃശൂർ ജില്ലയിൽ നിന്ന് 3.74 ലക്ഷം കിലോ പാഴ്വസ്തുക്കളും, തിരുവനന്തപുരം ജില്ലയിൽ നിന്ന് 3.47 ലക്ഷം കിലോ പാഴ്വസ്തുക്കളും ശേഖരിച്ചു, കൊല്ലം ജില്ലകളിൽ നിന്ന് 2.10 ലക്ഷം കിലോ പാഴ്വസ്തുക്കളും ശേഖരിച്ചു എന്ന് ക്ലീൻ കേരള വ്യക്തമാക്കി.
ഹരിത സേനയ്ക്ക് 3.75 കോടി
ഈ പാഴ്‌വസ്തുക്കൾ ശേഖരിച്ചു നൽകിയതിനു മുപ്പതിനായിരത്തോളം വരുന്ന ഹരിതകർമ്മ സേന അംഗങ്ങൾക്കു 55.02 ലക്ഷം രൂപ പ്രതിഫലമായി ലഭിച്ചു. ഇതോടെ ഈ സാമ്പത്തിക വർഷം ഇത് വരെ ലഭിച്ച പ്രതിഫലം 3.75 കോടി രൂപയായി. കഴിഞ്ഞ 22 മാസത്തിനിടെ ആറര കോടിയിലേറെ രൂപയാണ് പ്രതിഫലമായി ലഭിച്ചത് എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ഫെബ്രുവരി 1 മുതൽ ഹോട്ടൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡിലെങ്കിൽ ഹോട്ടൽ പൂട്ടും: മന്ത്രി വീണ ജോർജ്