Updated on: 28 April, 2023 10:47 AM IST
CM Jagan Mohan Reddy has started new agriculture program in Andhra Pradesh

ഇന്ത്യ ഗുഡ് അഗ്രികൾച്ചർ പ്രാക്ടീസ് (INDGAP) വെരിഫിക്കേഷൻ പ്രോഗ്രാം, ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി വ്യാഴാഴ്ച ക്യാമ്പ് ഓഫീസിൽ ഉദ്ഘാടനം ചെയ്തു. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) ചെയർമാൻ ജക്സയ് ഷായും, പ്രിൻസിപ്പൽ സെക്രട്ടറി ഗോപാലകൃഷ്ണ ദ്വിവേദിയും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ സർട്ടിഫിക്കേഷൻ കരാർ രേഖകൾ കൈമാറി.

GAP സർട്ടിഫിക്കേഷനിലൂടെ, ആന്ധ്രാപ്രദേശ് ഗവൺമെന്റ്, കർഷകർക്ക് നൽകുന്ന സർട്ടിഫിക്കറ്റുകളുടെ അടിസ്ഥാനത്തിൽ, കർഷകരുടെ വിളവ് ഗുണമേന്മയുള്ള നിലവാരത്തോടെ പ്രീമിയം വിലയ്ക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പു വരുത്തുന്നു, ഇതോടൊപ്പം ആഭ്യന്തരമായി മാത്രമല്ല, യൂറോപ്പും മറ്റ് നൂറിലധികം രാജ്യങ്ങളിലേക്കും കയറ്റുമതി ഉറപ്പ് വരുത്തുന്നു.

യു.എസാണ് രാജ്യത്തെ കർഷകർക്ക് നൽകുന്ന GAP സർട്ടിഫിക്കേഷൻ, മറ്റ് രാജ്യങ്ങൾ Ind GAP സർട്ടിഫിക്കേഷനായി അംഗീകരിക്കുന്നത്. വരും ദിവസങ്ങളിൽ, ഇൻഡ് ഗ്യാപ്പ് സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങൾ ഗ്ലോബൽ ഗ്യാപ്പ് സർട്ടിഫിക്കേഷൻ മാനദണ്ഡങ്ങളുമായി യോജിപ്പിക്കും. അപ്പോൾ കർഷകർ ഉത്പാദിപ്പിക്കുന്ന കാർഷിക, തോട്ടവിള ഉൽപന്നങ്ങൾക്ക് ലോകവിപണിയിൽ വാണിജ്യാവശ്യം കൂടുതലായിരിക്കുമെന്ന് അധികൃതർ വെളിപ്പെടുത്തി.

രാജ്യത്തു നല്ല കാർഷിക രീതികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ക്യുസിഐ (QCI), ഐഎൻഡിജിഎപി സർട്ടിഫിക്കേഷൻ പദ്ധതി വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത്, ആഭ്യന്തര, അന്തർദേശീയ വിപണികളുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വികസിപ്പിച്ചെടുത്തിട്ടുള്ളത്. GAP സർട്ടിഫിക്കേഷന്റെ ഭാഗമായി പഴങ്ങൾ, പച്ചക്കറികൾ, മറ്റു സംയോജിത വിളകൾ, തേയില, ഗ്രീൻ ടീ, കോഫി, സുഗന്ധവ്യഞ്ജനങ്ങൾ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിലായാണ് സർട്ടിഫിക്കേഷൻ നടത്തുന്നത്.

ബന്ധപ്പെട്ട വാർത്തകൾ: ഇന്നും നാളെയും റേഷൻ കടകളുടെ പ്രവർത്തനം നിർത്തിവെക്കും..കൂടുതൽ കൃഷി വാർത്തകൾ...

English Summary: CM Jagan Mohan Reddy has started new agriculture program in Andhra Pradesh
Published on: 28 April 2023, 10:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now