Updated on: 31 August, 2024 4:44 PM IST
തിമിംഗലസ്രാവിന്റെ പ്രാധാന്യത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നടത്തി CMFRI

1. പ്രധാനമന്ത്രിയുടെ ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വച്ച് അഗ്രിക്കള്‍ച്ചര്‍ ടെക്‌നോളജി അപ്ലിക്കേഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്, ബാംഗളൂര്‍ ഡയറക്ടര്‍ ഡോ. വി. വെങ്കട്ടസുബ്രമണ്യന്‍ നിര്‍വഹിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണ് ‘അമ്മയ്ക്കായി ഒരു മരം’ പ്രചാരണ പരിപാടിയ്ക്ക് തുടക്കം കുറിച്ചത്. രാജ്യത്തുടനീളം 140 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ആഗസ്ത് 29, വ്യാഴാഴ്ച് സംഘടിപ്പിച്ച ചടങ്ങിൽ ഭാരതീയ കാര്‍ഷിക ഗവേഷണ കൌണ്‍സിലിന്റെ ലുധിയാന സോണല്‍ ഡയറക്ടര്‍ ആയിരുന്ന ഡോ. എസ്. പ്രഭുകുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാല വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടര്‍ ഡോ. ജേക്കബ് ജോണ്‍, തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. മേരി റെജീന, കേരളത്തിലെ വിവിധ കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ മേധാവികളും, ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

2. വൈപ്പിൻ ഗവൺമെന്റ് യു.പി.സ്‌കൂളിലെ വിദ്യാർത്ഥികൾക്കൊപ്പം ലോക തിമിംഗലസ്രാവ് ദിനാഘോഷം സംഘടിപ്പിച്ച് CMFRI. സ്‌കൂൾ കുട്ടികൾക്ക് അവയുടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധവൽക്കരണം നൽകിയാണ് കേന്ദ്രസമുദ്രമത്സ്യ ഗവേഷണ സ്ഥാപനം പരിപാടി നടത്തിയത്. ബോധവൽക്കരണ പ്രഭാഷണങ്ങൾ, ചോദ്യോത്തര പംക്തി, പെയിൻ്റിംഗ്, പ്രഭാഷണ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിച്ചു. വംശനാശ ഭീഷണി നേരിടുന്ന സൗമ്യനായ ഭീമമത്സ്യം എന്ന സ്രാവിനത്തെ വിദ്യാർഥികൾക്കിടയിൽ പരിചയപ്പെടുത്തി കടലിൽ ഇവ നേരിടുന്ന ഭീഷണികളെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുകയും ചെയ്തു. സിഎംഎഫ്ആർഐ ഡയറക്ടർ ഡോ. ഗ്രിൻസൺ ജോർജ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സിഎംഎഫ്ആർഐയിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ടി.എം.നജ്മുദ്ധീൻ, സയന്റിസ്റ്റുമാരായ ഡോ. എൽ.രമ്യ, ഡോ. ലിവി വിൽസൻ, സ്‌കൂൾ പ്രധാനാധ്യാപിക കെ.ജി.സ്മിത എന്നിവരും ചടങ്ങിന്റെ ഭാഗമായി.

3. സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. 10 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ് നിലനിൽക്കുന്നത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും സെപ്റ്റംബർ 2 തിങ്കളാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

English Summary: CMFRI celebrated International Whale Shark Day with school students... more Agriculture News
Published on: 31 August 2024, 04:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now