കോതമംഗലം:കോവിഡ് പ്രതിസന്ധി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്ന ജന വിഭാഗങ്ങൾക്ക് സർക്കാരിൻ്റെ 100 ദിന കർമ്മ പദ്ധതികളുടെ ഭാഗമായി പൊതു വിപണിയിലെ വില നിലവാരം പിടിച്ചു നിർത്തുന്നതിനും,ജനങ്ങൾക്കും സഹകാരികൾക്കും ആശ്വാസം നൽകുന്നതിന് വേണ്ടി ഊന്നുകൽ സർവീസ് സഹകരണ ബാങ്കിൻ്റെ ഹെഡ്ഡാഫീസ് മന്ദിരത്തിൽ ആരംഭിച്ച സഹകരണ സ്റ്റോറിൻ്റെ ഉദ്ഘാടനം ആൻ്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.Kothamangalam: Anthony John MLA inaugurated a co-operative store at the head office building of the Oonnukal Service Co-operative Bank to help the people suffering from the Kovid crisis as part of the government's 100-day action plan to maintain public market price levels and provide relief to the people and co-operatives.ബാങ്ക് പ്രസിഡൻ്റ് എം സ് പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭരണ സമിതി അംഗങ്ങളായ തോമാച്ചൻ ചാക്കോച്ചൻ,ജോയി പോൾ,പീറ്റർ മാത്യു,തോമസ് പോൾ,സജീവ് ഗോപാലൻ,ഗ്രേസി ജോൺ,സീന സജി,സെക്രട്ടറി കെ കെ ബിനോയി, സ്‌പെഷ്യൽ ഗ്രേഡ് ഇൻസ്‌പെക്ടർ പ്രവീൺ പി ആർ,പഞ്ചായത്ത് അംഗം ജോഷി കുര്യാക്കോസ്,കെ ഇ ജോയി, ഷിബു പടപ്പറമ്പത്ത്,പി റ്റി ബെന്നി,കെ കെ ചാക്കോച്ചൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്: ക്ഷീരകര്‍ഷകർക്ക് ഓൺലൈൻ പരിശീലനം
#Coopstore #Kothamangalam #Covid #Agriculture #Kerala