Updated on: 13 November, 2022 6:21 PM IST
തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം നൽകും -മന്ത്രി റോഷി അഗസ്റ്റിൻ

കോഴിക്കോട്: തീരദേശ സംരക്ഷണത്തിന് മുഖ്യ പ്രാധാന്യം കൊടുക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോരപ്പുഴ അഴിമുഖം ആഴം കൂട്ടുന്ന പ്രവൃത്തി ഉദ്ഘാടനം എലത്തൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ സംരക്ഷണമാണ് സർക്കാരിന്റെ ലക്ഷ്യം. തീരദേശ സംരക്ഷണം പോലുള്ള പ്രധാനപ്പെട്ട വിഷയങ്ങൾ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു.

ഇതിന്റെ ഭാഗമായി കോതി കടപ്പുറത്ത് പുലിമുട്ട് നിർമ്മിക്കുന്ന പദ്ധതിക്കായി 8 കോടി രൂപയ്ക്ക് മുകളിൽ ഭരണാനുമതി നൽകി കരാർ ഉടമ്പടി വച്ചു. ഭട്ട് റോഡ് ബീച്ചിൽ പുലിമുട്ട് ശൃംഖലക്ക് വേണ്ടി മൂന്ന് കോടി രൂപ ഭരണാനുമതി നൽകിയിട്ടുണ്ട്. വടകര മുകച്ചേരി കടൽ ഭിത്തി നിർമ്മാണത്തിന് നാല് കോടി 97 ലക്ഷം രൂപ ലഭ്യമാക്കി. ഇത്തരത്തിൽ വിവിധ പദ്ധതികൾക്ക് ആവശ്യമായ തുക ലഭ്യതയ്ക്ക് അനുസരിച്ച് അനുവദിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹകരണത്തോടെ ജലജീവൻ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കോഴിക്കോട് ജില്ലയിലും ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരികയാണ്. എലത്തൂരിൽ ജലജീവൻ മിഷൻ പദ്ധതിക്കായി 135.82 കോടി രൂപയുടെ ഭരണാനുമതി കൊടുത്തു. കൊയിലാണ്ടി മണ്ഡലത്തിൽ 317.91 കോടി രൂപയുടെ ഭരണാനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു. രണ്ടുവർഷത്തിനകം പദ്ധതിയെല്ലാം പൂർത്തീകരിച്ച്‌ സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങളിലും ടാപ്പുകൾ വഴി ശുദ്ധമായ കുടിവെള്ളം എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇതിനായി ഒന്നരവർഷംകൊണ്ട് 13 ലക്ഷം പുതിയ കണക്ഷനുകൾ കൊടുത്തു കഴിഞ്ഞു. വരുന്ന മൂന്നര വർഷം കൊണ്ട് നാൽപതുലക്ഷം കണക്ഷൻ കൂടി കൊടുക്കാനുള്ള ബൃഹത്തായ പദ്ധതിയാണ് ആവിഷ്കരിച്ചു വരുന്നതെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കുഫോസ്സമുദ്രത്തെയും മത്സ്യമേഖലയെയും ഒരുപോലെ പഠിക്കാൻ അവസരമൊരുക്കി കുഫോസ്

അതിരൂക്ഷമായ കടലാക്രമണം ഉണ്ടാകുന്ന സ്ഥലങ്ങളിൽ കടൽത്തീര സംരക്ഷണത്തിനുള്ള പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോവുകയാണ്. ഹോട്ട്സ്പോട്ടായി തിരഞ്ഞെടുത്ത കാപ്പാട് എൻസിസിആർ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തികൾക്ക് തുടക്കം കുറിക്കും. കോരപ്പുഴ അഴിമുഖം ആഴം കൂട്ടുന്ന പ്രവർത്തി ഏകോപിപ്പിച്ച് നടപടി എടുക്കുന്നതിന് നേതൃത്വം നൽകുന്ന ജില്ലാ ഭരണകൂടത്തെയും കോരപ്പുഴ സംരക്ഷണ സംയുക്ത സമിതിയെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. വികസന പ്രവർത്തനങ്ങൾക്ക് അനുഭാവപൂർവ്വമായ നടപടികളാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.സർക്കാർ അധികാരത്തിൽ വന്നതു മുതൽ അടിസ്ഥാന വികസന മേഖലകളിൽ മാറ്റമുണ്ടാക്കുന്നതിന് നിശ്ചയദാർഢ്യത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. വികസിത നാടിനൊപ്പം വളരാനുള്ള വിവിധ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അത്തരം പ്രവർത്തനങ്ങളിൽ മാതൃകാപരമായ പങ്കാളിത്തമാണ് ജലവിഭവ വകുപ്പ് നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിഭൂമി വാങ്ങിക്കുന്നതിന് മുൻപ് കർഷകൻ വക്കീലുമായി ചർച്ച ചെയ്യേണ്ട വസ്തുതകൾ

ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷാലു സുധാകരൻ റിപ്പോർട്ട് അവതരിപ്പിച്ചു.

കാനത്തിൽ ജമീല എംഎൽഎ, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രമീള കെ. ടി,കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ മനോഹരൻ മാങ്ങാറിയിൽ,കോഴിക്കോട് കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിജിന ഒ. പി, കോഴിക്കോട് കോർപ്പറേഷൻ കൗൺസിലർ മോഹൻദാസ് വി. കെ, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മൊയ്തീൻ കോയ എം. പി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ സി. രാജലക്ഷ്മി, ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പതിമൂന്നാം വാർഡ് മെമ്പർ റസീന ഷാഫി, മുൻ എംഎൽഎ കെ.ദാസൻ, കോരപ്പുഴ സംരക്ഷണ സംയുക്ത സമിതി കൺവീനർ കെ.പി.അനിൽ കുമാർ, കോരപ്പുഴ സംരക്ഷണ സംയുക്ത സമിതി വൈസ് ചെയർമാൻ എം.ചന്ദ്രശേഖരൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,ഉദ്യോഗസ്ഥർ,സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ഇറിഗേഷൻ നോർത്ത് സർക്കിൾ സൂപ്രണ്ട് എഞ്ചിനീയർ ബാലകൃഷ്ണൻ മണ്ണാരക്കൽ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.എ.അജിത നന്ദിയും പറഞ്ഞു.

English Summary: Coastal protection will be given prime importance - Minister Roshi Augustine
Published on: 13 November 2022, 05:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now