Updated on: 4 December, 2020 11:18 PM IST

കൊക്കോയ്ക്ക് ആഭ്യന്തര വിപണിയിലും ആഗോള തലത്തിലും ആവശ്യക്കാര്‍ ഏറെയാണെകിലും ഇടുക്കി ജില്ലയില്‍ ന്യായവില ലഭിക്കുന്നില്ല. രണ്ട് വര്‍ഷം മുന്‍പുവരെ ഉണങ്ങിയ കൊക്കൊഅരിക്ക് കിലോയ്ക്ക് 200 രൂപ ലഭിച്ചിരുന്നു എന്നാല്‍, ഇപ്പോള്‍ വില 150 രൂപയിലെത്തി. പച്ച കൊക്കൊഅരിക്ക് 70 രൂപ വില ലഭിച്ചിരുന്നത് 35 രൂപയിലുമെത്തി.വിലയിടിവും രോഗബാധയും അണ്ണാന്‍ ശല്യവും കര്‍ഷകര്‍ക്ക് വിനയാകുന്നു.മറ്റുകൃഷികളെ അപേക്ഷിച്ച് കുറഞ്ഞ ഉത്പാദനച്ചെലവും കുറഞ്ഞ പരിചരണവുമാണ് കര്‍ഷകരെ കൊക്കോ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നത്. വിലയിടിവിന് പിന്നാലെ മഹാളി രോഗവും കർഷകരുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്. മഹാളി രോഗം പടര്‍ന്നുപിടിച്ച കായ്കള്‍ മൂപ്പെത്തുന്നതിന് മുന്‍പുതന്നെ ഉണങ്ങി നശിക്കും.

ആഗോളതലത്തില്‍തന്നെ ഏറ്റവും രുചിയുള്ള കൊക്കൊ ഇടുക്കിയിലേതാണ്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന കൊക്കൊയുടെ 40 ശതമാനവും ജില്ലയില്‍നിന്നാണ് കയറ്റി അയയ്ക്കുന്നത്. ഹൈറേഞ്ചിലാണ് കൊെക്കാ വ്യാപകമായി കൃഷി ചെയ്യുന്നത്. ചോക്ലേറ്റ് കമ്പനികളാണ് പ്രധാന ഉപഭോക്താക്കള്‍..സീസണ്‍ സമയത്ത് കമ്പനികള്‍ നേരിട്ട് മൊത്തവ്യാപാരികളില്‍നിന്ന് കൊക്കൊ ശേഖരിക്കാറുണ്ട്.

English Summary: Coco price falling
Published on: 13 November 2019, 04:06 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now