മാങ്കുളത്തെ കർഷകർക്ക് രണ്ടര മാസത്തിനകം കൊക്കോ പരിപ്പ് വിൽപനയിൽ അധികമായി ലഭിച്ചത് 5 ലക്ഷം രൂപ. തൊടുപുഴ കാഡ്സുമായി സഹകരിച്ച് ജൈവ കൃഷിരീതി നടപ്പാക്കുന്ന മാങ്കുളത്തെ 345 കർഷകർക്കാണ് ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ചിട്ടുള്ളത്.ഗുണമേന്മയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഉൽപന്നങ്ങൾ വില കൂട്ടി എടുക്കുന്നതിന് സ്വിറ്റ്സർലൻഡിൽ നിന്നുള്ള കമ്പനി കാഡ്സുമായി കരാറിൽ ഏർപ്പെട്ടു.തുടർന്നാണ് മാങ്കുളത്ത് ഉൽപാദിപ്പിക്കുന്ന കൊക്കോ പരിപ്പിൻ്റെ ജൈവ ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കൊക്കോ പരിപ്പ് വാങ്ങുന്നതിന് കമ്പനി കരാറിൽ ഏർപ്പെട്ടത്.
ഓർഗാനിക് സർട്ടിഫിക്കേഷൻ ലഭിച്ച കർഷകരിൽ നിന്ന് വാങ്ങുന്ന കൊക്കോ പരിപ്പിനു മറ്റ് കർഷകർക്കു ലഭിക്കുന്നതിനെക്കാൾ കിലോ ഗ്രാമിന് 10 രൂപയാണ് കമ്പനി അധികം നൽകുന്നത്.മേയ് 2 മുതൽ ഇതുവരെ ഇവരിൽ നിന്ന് 50 ടൺ കൊക്കോ പരിപ്പ് സംഭരിക്കുന്നതിനായി.ഇതിന് 10 രൂപ നിരക്കിൽ 5 ലക്ഷം രൂപ കർഷകർക്ക് അധികം ലഭിച്ചു.