തിരുവനന്തപുരം: നാളികേര വികസന ബോർഡിന്റെ ആലുവ വാഴക്കുളത്ത് പ്രവർത്തിക്കുന്ന സിഡിബി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളികേരാധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ വിവിധതരം പരിശീലനം നൽകുന്നു.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.
ഒരു ദിവസം മുതൽ നാല് ദിവസം വരെ ദൈർഘ്യമുള്ള പരിശീലന പരിപാടികളാണ് നടത്തുന്നത്. നാളികേര ചിപ്സ്, ചോക്ലേറ്റ്, കുക്കീസ്, സ്ക്വാഷ്, അച്ചാറുകൾ, ബർഫി, ചമ്മന്തിപ്പൊടി തുടങ്ങിയ നാളികേര മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് പരിശീലന പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: തെങ്ങ് കൃഷിയിലെ നാട്ടറിവുകൾ അറിയുക. തെങ്ങിൻറെ മികച്ച വളർച്ചയ്ക്കും വിളവിനും.
വിനാഗിരി, നാറ്റാ ഡി കൊക്കോ എന്നിവയ്ക്ക് ഏകദിന പരിശീലനവും ഇതോടൊപ്പം ലഭ്യമാണ്. ഫ്ളേവേർഡ് തേങ്ങാ പാൽ, തെങ്ങിൻ പൊങ്ങിൽ നിന്നുള്ള ഉത്പന്നങ്ങൾ, നാളികേര ഐസ്ക്രീം എന്നിങ്ങനെ വിവിധ നാളികേരാധിഷ്ഠിത ഉത്പന്നങ്ങളുടെ ടെക്നോളജിയിൽ താത്പര്യമുള്ളവർക്കും പരിശീലനം നേടാവുന്നതാണ്.
പരിശീലന ക്ലാസിന്റെ രജിസ്ട്രേഷൻ, ടെക്നോളജി ട്രാൻസ്ഫറിന്റെ വിവരങ്ങൾ, ഫീസ് എന്നീ വിവരങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ (9 am to 5 pm) 0484-2679680 എന്ന നമ്പറിലോ, cit-aluva@coconutboard.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.