Updated on: 9 November, 2021 6:05 PM IST
Coir geotextile canopy; Seminar 11

ആലപ്പുഴ: കയര്‍ ഭൂവസ്ത്രം- സാധ്യതകളും പദ്ധതി അവലോകനവും എന്ന വിഷയത്തില്‍ കയര്‍ വികസന വകുപ്പ് സംഘടിപ്പിക്കുന്ന ഏകദിന സെമിനാര്‍ നവംബര്‍ 11ന് രാവിലെ 9.30 മുതല്‍ ഹോട്ടല്‍ റോയല്‍ പാര്‍ക്കില്‍ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ജി. രാജേശ്വരി  ഉദ്ഘാടനം ചെയ്യും. 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി കയര്‍ ഭൂവസ്ത്ര വിതാനത്തിനായി ഒപ്പുവച്ച കരാര്‍ പ്രകാരമുള്ള പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കുന്നതിന് ലക്ഷ്യമിട്ടാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്. 

ഉദ്ഘാടനച്ചടങ്ങില്‍ നഗരസഭാധ്യക്ഷ സൗമ്യാ രാജ് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ മുഖ്യാതിഥിയാകും. കയര്‍ വികസന ഡയറക്ടര്‍ വി.ആര്‍ വിനോദ് മുഖ്യപ്രഭാഷണം നടത്തും. 

രാവിലെ 11 മുതല്‍ കയര്‍ ഭൂവസ്ത്ര വിതാനവുമായി ബന്ധപ്പെട്ട ക്ലാസുകള്‍ നടക്കും. മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്‍റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ കെ.കെ ഷാജു, കയര്‍ കോര്‍പ്പറേഷന്‍ മാനേജര്‍ ആര്‍. അരുണ്‍ ചന്ദ്രന്‍, ആലപ്പുഴ കയര്‍ പ്രോജക്ട് ഓഫീസ് കെ.എസ് വിനീത് എന്നിവര്‍ ക്ലാസുകള്‍ നയിക്കും.  

കഴിഞ്ഞ വര്‍ഷം കയര്‍ ഭൂവസ്ത്ര വിതാനത്തില്‍ സംസ്ഥാന തലത്തില്‍ മികച്ച നേട്ടം കൈവരിച്ച നെടുമുടി പഞ്ചായത്തിനെയും ജില്ലാതലത്തില്‍ മുന്നിലെത്തിയ കൈനകരി പഞ്ചായത്തിനെയും ചങ്ങില്‍ അനുമോദിക്കും.

കയർ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ കുടുംബശ്രീയുടെ 500 കയർ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകൾ

കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം - ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

English Summary: Coir geotextile canopy; Seminar 11
Published on: 09 November 2021, 05:53 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now