പത്തനംതിട്ട: കയര്‍ വികസന വകുപ്പിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഏകദിന സെമിനാര്‍ നടത്തി.
ബന്ധപ്പെട്ട വാർത്തകൾ: കയര്‍ ഭൂവസ്ത്രത്തിന്റെ സാധ്യതകള്‍ തദ്ദേശ സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തണം - ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
ഇലന്തൂര്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടത്തിയ സെമിനാര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ഇലന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു അധ്യക്ഷത വഹിച്ചു. 2021-22 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിരിച്ച നാരങ്ങാനം, ചെന്നീര്‍ക്കര ഗ്രാമ പഞ്ചായത്തുകളെ സെമിനാറില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമോദിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: കയർ ഉല്പന്നങ്ങൾക്ക് വിപണിയൊരുക്കാൻ കുടുംബശ്രീയുടെ 500 കയർ ആന്റ് ക്രാഫ്റ്റ് സ്റ്റോറുകൾ
തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത പദ്ധതിയും സാദ്ധ്യതകളും എന്ന വിഷയത്തില്‍ ഇലന്തൂര്‍ ജോയിന്റ് ബിഡിഒ ജെ. ഗിരിജ സംസാരിച്ചു. കയര്‍ കോര്‍പ്പറേഷന്‍ പ്രതിനിധി അനൂബ് അബ്ബാസ് കയര്‍ ഭൂവസ്ത്ര വിതാനം സാങ്കേതിക വശങ്ങള്‍ അവതരിപ്പിച്ചു.
ചെറുകോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, കോഴഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, നാരങ്ങാനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി സോമരാജന്‍, മല്ലപ്പുഴശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍, ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജിജി ചെറിയാന്‍ മാത്യു, കൊല്ലം കയര്‍ പ്രോജക്ട് ഓഫീസിലെ അസിസ്റ്റന്‍ന്റ് രജിസ്ട്രാര്‍ എല്‍. വിനോദ്, സീനിയര്‍ ഇന്‍സ്പെക്ടര്‍ കയര്‍ കെ.എസ്. വിനോദ്, എംജിഎന്‍ആര്‍ഇജിഎസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.