Updated on: 3 November, 2023 11:21 AM IST
ഇരുട്ടടി! തുടർച്ചയായ രണ്ടാം മാസവും LPG സിലിണ്ടർ വിലയിൽ വർധനവ്

1. നവംബർ മാസം ആരംഭിച്ചതോടെ ഉപഭോക്താക്കൾക്ക് തിരിച്ചടിയായി എൽപിജി സിലിണ്ടർ വില വർധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള 19 കിലോഗ്രാം പാചക വാതക സിലിണ്ടറിന് 102 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ വാണിജ്യ ഗ്യാസ് സിലിണ്ടറിന് 1833 രൂപ, കൊൽക്കത്തയിൽ 1943 രൂപ, മുംബൈയിൽ 1785 രൂപ 50 പൈസ, ചെന്നൈയിൽ 1999 രൂപ 50 പൈസ എന്നിങ്ങനെയാണ് നിരക്ക് ഈടാക്കുന്നത്. ഇത് ഹോട്ടൽ മേഖലയ്ക്ക് കനത്ത ഇരുട്ടടിയാകും. കഴിഞ്ഞ മാസവും വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. അതേസമയം, ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.

2. കേരളീയത്തിന്റെ ഭാഗമായി 'ഭക്ഷ്യഭദ്രത' വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അദ്ധ്യക്ഷതയിൽ ടഗോർ തിയേറ്ററിൽ നടന്ന ചർച്ചയിൽ നിരവധി പ്രമുഖർ പങ്കെടുത്തു. ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നിൽ കേരളം രാജ്യത്തിന് മാതൃകയെന്ന് എം എസ് സ്വാമിനാഥൻറെ മകളും ബെംഗളൂരു ഇന്ത്യൻ സ്റ്റാറ്റിസ്സ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫസറുമായ ഡോ. മധുര സ്വാമിനാഥൻ. കൊവിഡ് കാലഘട്ടത്തിലും കൂടുതൽ ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കി പൊതുവിതരണ സംവിധാനത്തിലൂടെ ഫലപ്രദമായ ഇടപെടലുകൾ നടത്തിയ കേരളത്തെ അവർ പ്രശംസിച്ചു. സുസ്ഥിര സംവിധാനങ്ങളിലൂടെ സാർവ്വത്രിക ഭക്ഷ്യഭദ്രത കൈവരിക്കാമെന്ന ആശയം എം എസ് സ്വാമിനാഥൻറെ ശിഷ്യനായ എംപിഎ-ഡിപി കൊളംബിയ സർവ്വകലാശാല ഡയറക്ടർ ഡോ.ഗ്ലെൻ ഡെനിംഗ് മുന്നോട്ടുവച്ചു. കേരളത്തിന്റെ ഇ- റേഷനിംഗ് മാതൃകയും ഈറ്റ് റൈറ്റ് പദ്ധതിയും ബീഹാറിൽ നടപ്പിലാക്കുമെന്ന് ആർജെഡി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുകുന്ദ് സിംഗ് അറിയിച്ചു.

കൂടുതൽ വാർത്തകൾ: രാജ്യത്തെ മികച്ച കർഷകൻ ആര്? മില്യണയർ ഫാർമർ ഓഫ് ഇന്ത്യ അവാർഡ് നിങ്ങൾക്കും നേടാം; ഉടൻ രജിസ്റ്റർ ചെയ്യൂ!

3. എറണാകുളം വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവയുടെ തൈകൾ, ഗുണമേന്മയുള്ള നാടൻ തെങ്ങിൻ തൈകൾ, പൊക്കാളി നെൽവിത്ത് എന്നിവ വിൽക്കുന്നു. ആവശ്യമുള്ളവർക്ക് 8075220868 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

4. മുളകിന്റെ എരിവ് പന്തളം തെക്കേക്കരയ്ക്ക് ഇനി മധുരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ചില്ലിഗ്രാമം പദ്ധതി അദ്ദേഹം ഉദ്ഘാടനം ചെയ്തു. 25 സെന്റ് സ്ഥലത്ത് കുടുംബശ്രീ ഗ്രൂപ്പ് വഴി കാശ്മീരി മുളകു തൈകളാണ് കൃഷി ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പച്ചമുളകുതൈകള്‍ കൃഷി ചെയ്യും, തുടര്‍ന്ന് കൃഷി പരിശീലനം, വിപണനം എന്നിവ കുടുംബശ്രീയിലൂടെ ഉറപ്പാക്കി അതുവഴി പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലേക്കും വ്യാപിപ്പിക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

English Summary: commercial lpg cylinder prices in India hiked for second consecutive month
Published on: 03 November 2023, 11:16 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now