കേരള കാര്‍ഷിക സര്‍വകലാശാലയുടെയും ഹരിതകേരളം മിഷന്റെയും നേതൃത്വത്തില്‍ സമഗ്ര കാര്‍ഷിക വികസന പരിപാടിക്ക് തുടക്കമായി. പുല്‍പറ്റ ഗ്രാമപഞ്ചായത്തിലെ കളത്തില്‍പടി മഠത്തില്‍ കോളനിയിലാണ് പദ്ധതി നടപ്പിലാക്കിയത്.
Comprehensive agricultural development program initiated under the auspices of Kerala Agricultural University and Haritha Kerala Mission. The project was implemented at Kalathilpadi Math Colony in Pulpetta Grama Panchayat. The Haritha Kerala Mission and the Agricultural University are implementing various projects in the fields of agriculture, waste management and water conservation.
കൃഷി, മാലിന്യം സംസ്‌കരണം, ജലസംരക്ഷണം തുടങ്ങിയ മേഖലകളിലായി ഹരിതകേരളം മിഷന്റെയും കാര്‍ഷിക സര്‍വകലാശാലയുടെയും നേതൃത്വത്തില്‍ വിവിധ പദ്ധതികളാണ് നടപ്പിലാക്കുന്നത്.
വാര്‍ഡ് അംഗം സി. മാധവന്‍ ഉദ്ഘാടനം ചെയ്തു. വി.പി മൊയ്തീന്‍ കുട്ടി അധ്യക്ഷനായി.
വീടുകളിലെ ജൈവ പച്ചക്കറി കൃഷി രീതികളെ കുറിച്ചും ജൈവ വള നിര്‍മാണത്തെ കുറിച്ചും ആനക്കയം കാര്‍ഷിക ഗവേഷണകേന്ദ്രത്തിലെ പ്രൊഫസര്‍ ഡോ.മുസ്തഫ, ഇ.ജുബൈര്‍, തൃശ്യൂര്‍ കാര്‍ഷിക സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.ഹേമ എന്നിവര്‍ ക്ലാസെടുത്തു. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ടി.വി.എസ് ജിതിന്‍ പദ്ധതി വിശദീകരിച്ചു.
പരിപാടിയുടെ ഭാഗമായി മഠത്തില്‍ കോളനിയിലെ 16 കുടുംബങ്ങള്‍ക്ക് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത 'ഏകത ' പച്ചക്കറി കൃഷിക്കൂട്ട് ആദ്യമായി കൈമാറി. മണ്ണിരകമ്പോസ്റ്റ്, ഗ്രോബാഗ്, ചകിരി ചോറ്, പച്ചക്കറിതൈകള്‍, ഒട്ടുമാവിന്‍ തൈകള്‍, വാഴകന്നുകള്‍, പച്ചക്കറി തൈകള്‍ എന്നിവ വിതരണം ചെയ്തു. പൊതുകിണറില്‍ മഴ വെള്ളം ഫില്‍റ്റര്‍ ചെയുന്ന സംവിധാനം, വീടുകളില്‍ ബയോ കമ്പോസ്റ്റ് എന്നീ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. ടി.വി ശങ്കരന്‍മാസ്റ്റര്‍, കെ.പി വിജയന്‍, ഷാഫി എന്നിവര്‍ സംസാരിച്ചു.