എറണാകുളം: ഏത്തക്കായക്ക് താങ്ങുവില ലഭിക്കണമെന്നാവശ്യവുമായി കർഷകൻ സാന്ത്വന സ്പർശത്തിൽ. അപേക്ഷ സ്വീകരിച്ച കൃഷിമന്ത്രി സുനിൽ കുമാർ ഉടൻ പരിഹാരം കാണാൻ ജില്ലാ കൃഷി ഓഫീസർക്ക് നിർദ്ദേശം നൽകി.
കുന്നുകര തെക്കൻ വീട്ടിൽ ജോഷിയാണ് സങ്കടവുമായി മന്ത്രിയുടെ മുമ്പിലെത്തിയത്. വർഷങ്ങളായി കൃഷിയെ ഉപജീവനമാർഗമാക്കിയതാണ് ജോഷി.
കർഷകർക്കാശ്വാസമായി സർക്കാർ വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ചത് അനുഗ്രഹമായെ ന്ന് ജോഷി പറയുന്നു. ചാലാക്ക വി.എഫ്.പി.സി.കെ മാർക്കറ്റിലാണ് ഏത്തക്കായ വിൽപന ക്കായി നൽകുന്നത്.
എന്നാൽ താങ്ങുവില ലഭിക്കുന്നതിനുള്ള നടപടികൾക്കായി ഓൺലൈനായി രജിസ്റ്റർ ചെയ്തെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം രജിസ്ട്രേഷൻ റദ്ദായി.
ഏകദേശം 5 ടൺ ഏത്തക്കായയാണ് മാർക്കറ്റിൽ കൊടുത്തിട്ടുള്ളത്. അപേക്ഷയിലെ സാങ്കേ തിക പ്രശ്നം പരിഹരിച്ച് രജിസ്ട്രേഷൻ പുതുക്കണമെന്നാവശ്യപ്പെട്ടാണ് ജോഷി സാന്ത്വന സ്പർശത്തിലെത്തിയത്.
ഉടൻ പരിഹാരം ഉണ്ടാകുമെന്ന് കൃഷിമന്ത്രി ജോഷിക്ക് വേദിയിൽ ഉറപ്പു നൽകി. സാന്ത്വന സ്പർശത്തിൻ്റെ ആശ്വാസവുമായാണ് ജോഷി മടങ്ങിയത്.