ലോക്ഡൗണിൻ്റെ പശ്ചചാത്തലത്തിൽ സാഹചര്യത്തില്‍ ഉപഭോക്താക്കളുടെ സൗകര്യാര്‍ഥം കണ്‍സ്യൂമര്‍ഫെഡ് ഓണ്ലൈന്വ്യാപാരത്തിലേക്ക് കടക്കുന്നു. ആദ്യഘട്ടമായി തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോട്ടും ഏപ്രില്‍ ഒന്നുമുതല്‍ വ്യാപാരം ഓണ്‍ലൈനിലേക്ക് മാറുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു.
അവശ്യസാധനങ്ങള്‍ അടങ്ങിയ നാലുതരം കിറ്റുകളാണ് ഓണ്‍ലൈന്‍ ആയി ലഭിക്കുക. ആവശ്യപ്പെടുന്നതിെന്റ പിറ്റേദിവസം ഡോര്‍ ഡെലിവറി നടത്തും. എറണാകുളെത്തയും തിരുവനന്തപുരത്തെയും അഞ്ച് സോണുകളായി തരം തിരിച്ചാണ് ഡോര്‍ ഡെലിവറി നടത്തുക. ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ലഭിക്കുന്ന അേത നിരക്കിലാണ് ഓണ്‍ലൈനിലും സാധനങ്ങള്‍ ലഭിക്കുക. ഡെലിവറി ചാര്‍ജ് അനുബന്ധമായി ബില്ലില്‍ ഈടാക്കും.
തടസ്സമില്ലാത്ത വിപണനം ഉറപ്പുവരുത്തുന്നതിനായി അരിയും പഞ്ചസാരയും ഉള്‍പ്പെടെയുള്ളവയുടെ സംഭരണം ഇരട്ടിയാക്കി. നിലവില്‍ മൂന്ന് ആഴ്ചത്തേക്ക് വിതരണത്തിനുള്ള സാധങ്ങള്‍ കണ്‍സ്യൂമര്‍ഫെഡില്‍ ലഭ്യമാണ്. 30 കോടിയുടെ സാധനങ്ങള്‍ വരുംദിവസങ്ങളില്‍ ഇറക്കുന്നതിനുള്ള അടിയന്തരനടപടികള്‍ ഇതിനോടകം സ്വീകരിച്ചുകഴിഞ്ഞു.
തിരുവനന്തപുരം, എറണാകുളം എന്നിവിടങ്ങളില്‍ ഹോംക്വാറൻ്റെനിലായ ആളുകള്‍ക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്നതിനായി ഹോം ഡെലിവറി പദ്ധതി ആരംഭിച്ചുകഴിഞ്ഞു. തിരുവനന്തപുരത്ത് ഏകദേശം 500 കുടുംബങ്ങള്‍ക്കും എറണാകുളത്ത് ഏകദേശം 100 കുടുംബങ്ങള്‍ക്കും ഈ പദ്ധതി പ്രകാരം സാധനങ്ങള്‍ എത്തിച്ചുനല്‍കി.
മലപ്പുറം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ കൂടി ഹോം ഡെലിവറി പദ്ധതി ആരംഭിക്കും. .കൊച്ചിയില്‍ ഇന്ന് മുതൽ മുതൽ അവശ്യ ഭക്ഷ്യ സാധനങ്ങള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കാൻ നീക്കവുമായി സപ്ലൈകോ. ഇത് സംബന്ധിച്ച് സ്ഥിരീകരണം സി.എം.ഡി. പി.എം. അലി അസ്ഗര്‍ പാഷ നൽകി.
സൊമോറ്റോയുമായിട്ടാണ് ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യദാതാവായ കരാര്‍ ഒപ്പിട്ടിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക.