രണ്ട് ദിവസത്തെ വാരണാസി സന്ദർശനത്തിനിടെ കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവദിച്ചു. 'മേരി കഹാനി, മേരി സുബാനി' പദ്ധതിയുടെ കീഴിലുള്ള ഗുണങ്ങൾ അവരുമായി പങ്ക് വെയ്ക്കുകയും ചെയ്തു. സംവദിക്കുന്നതിനിടെ ലക്ഷപതി ദീദി പദ്ധതിയുടെ ഗുണഭോക്താവായ രാംപൂർ ഗ്രാമവാസിയായ ചന്ദാ ദേവിയോട് തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലക്ഷപതി ദീദി പദ്ധതിയുടെ ഗുണഭോക്തവായ ചന്ദാ ദേവിയെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല. സംവാദത്തിനിടെ ചന്ദയുടെ സംസാരത്തിലും ആത്മവിശ്വാസത്തിലും ആകൃഷ്ടയായ മോദി അവളുടെ അവരുടെ വിദ്യഭ്യാസ യോഗ്യതയെക്കുറിച്ചും ചോദിച്ചറിയുകയും ചെയ്തു, പിന്നീടാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് ചോദിച്ചത്, എന്നാൽ താൻ ഇൻ്റർ മീഡിയേറ്റ് വരെ പഠിച്ചിട്ടുണ്ടെന്നും മത്സരിക്കാൻ താത്പര്യമില്ലെന്നും മറുപടി നൽകി.
പ്രധാനമന്ത്രിയിൽ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹത്തിൻ്റെ മാർദനിർദ്ദേശത്തിൽ മുന്നോട്ട് പോകാൻ ആഗ്രഹിക്കുന്നുവെന്നും അവർ വ്യക്തമാക്കി. പ്രധാനമന്ത്രിക്ക് കീഴിൽ സംസാരിക്കാൻ കഴിഞ്ഞത് അനുഗ്രഹമാണെന്നും അവർ കൂട്ടിച്ചേർത്തു.
സമ്മേളനത്തിനെ അഭിസംബോധന ചെയ്ത് കൊണ്ട് പ്രധാനമന്ത്രി ചന്ദയെ അഭിനന്ദിച്ചു. പ്രമുഖരായ ആളുകൾക്ക് പോലും ഇത്രയും നല്ല പ്രസംഗം നടത്താൻ കഴിയില്ല എന്നും പറഞ്ഞു. ചടങ്ങിൽ വികാസ് ഭാരത് സങ്കൽപ് യാത്രയെ കുറിച്ച് വിശദീകരിച്ച് പറഞ്ഞു. ഈ യാത്രയിലൂടെ തനിക്കും തൻ്റെ സഹപ്രവർത്തകർക്കും സമൂഹത്തിനുള്ളിലെ ശക്തി തിരിച്ചറിയാൻ കഴിഞ്ഞുവെന്നും അവർക്ക് തങ്ങളിലുള്ള വിശ്വാസം കാണാൻ പറ്റുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലക്ഷപദി ദീദി പദ്ധതിക്ക് കീഴിൽ പ്ലബിംഗ്, എൽഇഡി ബൾബ് നിർമാണം, ഡ്രോണുകളുടെ പ്രവർത്തനം, തുടങ്ങി വിവിധ വിഷയങ്ങളിൽ സ്ത്രീകൾക്ക് പരിശീലനം നൽകുന്നുണ്ട്. കൂടാതെ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടക്കുന്നതിന് വനിതാ സ്വയം സഹായ സംഘങ്ങൾക്ക് ഡ്രോണുകളും നൽകുന്നുണ്ട്.