Updated on: 25 May, 2023 10:56 AM IST
Cotton price fell down nearly 8 to 12 percentage in the country

കഴിഞ്ഞ വർഷത്തിൽ പരുത്തി വില റെക്കോർഡ് നിലയിലേക്ക് ഉയർന്നതു പോലെ, ഈ വർഷവും വിലയിൽ വർദ്ധനവ് സംഭവിക്കുമെന്ന് പ്രതീക്ഷിച്ചു പരുത്തി വിളകൾ കൈവശം വെച്ച കർഷകർക്ക് ഈ വർഷം കടുത്ത തിരിച്ചടിയായി. രാജ്യത്തെ പരുത്തിയുടെ പ്രധാന വിപണന കേന്ദ്രങ്ങളായ ഫ്യുച്ചെഴ്സ് ട്രേഡിലും, ഫാം ഗേറ്റിലും കഴിഞ്ഞ രണ്ടാഴ്ചയിലായി പരുത്തി വില 8% മുതൽ 12% വരെയായി കുറഞ്ഞെന്ന് ഓദ്യോഗിക വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

രാജ്യത്തെ പരുത്തിയുടെ പ്രധാന വിപണന കേന്ദ്രങ്ങളിലെ പ്രതിദിന വിറ്റു വരവ്, മെയ് മാസത്തിൽ 20000 ബെയ്‌ലുകളിൽ നിന്ന് 100000 ബെയ്‌ലുകളായി വർധിച്ചു, ഇത് ഏകദേശം 5 ഇരട്ടി വർധനവാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒരു ബെയ്‌ലിൽ ഏകദേശം 170 കിലോ ഗ്രാം പരുത്തി അടങ്ങിയിട്ടുണ്ട്. മെയ് മാസത്തിൽ പരുത്തിയ്ക്ക് അസാധാരണമാംവിധം വില വർദ്ധനവ് കാണാൻ സാധിച്ചില്ല എന്നും, എന്നാൽ പ്രതിദിനം 100,000 ബെയ്‌ലുകളുടെ വരവ് ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ലഭിച്ചിരുന്നുവെന്ന് സതേൺ ഇന്ത്യ മിൽസ് അസോസിയേഷൻ ചെയർമാൻ വെളിപ്പെടുത്തി.

മഹാരാഷ്ട്രയിൽ പരുത്തി വില, 356 കിലോഗ്രാം തൂക്കമുള്ള ഒരു പരുത്തി കാൻഡിയ്ക്ക് ₹62,000 ആയിരുന്നത്, ₹57,000 രൂപയായി കുറഞ്ഞു. അതെ സമയം, കർഷകർ വിൽക്കുന്ന അസംസ്കൃത പരുത്തിയുടെ വില രണ്ടാഴ്ച മുമ്പ് ക്വിന്റലിനു ₹ 8,000 രൂപയുള്ളത്, തിങ്കളാഴ്ച 7,000 രൂപയായി കുറഞ്ഞു. ഇത് പരുത്തി കർഷകരെ തീരാ നഷ്ടത്തിലേക്ക് നയിക്കുമെന്ന് അധികൃതർ പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: കൃഷിക്കൂട്ടങ്ങൾക്ക് കൂടുതൽ സഹായങ്ങൾ നൽകി കാർഷിക മേഖലയെ ശക്തിപ്പെടുത്തും: മന്ത്രി പ്രസാദ്

Source: Southern India Mills Association(SIMA)

Pic Courtesy: Pexels.com

English Summary: Cotton price fell down nearly 8 to 12 percentage in the country
Published on: 25 May 2023, 10:25 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now