Updated on: 20 March, 2023 3:41 PM IST
Country's milk price is increasing from the last 6 months

കഴിഞ്ഞ ആറ് മാസമായി രാജ്യത്തു പാലിന്റെ വില വളരെ ഉയരുന്നു. പാലിന്റെ ക്ഷാമം മൂലം ഡിമാൻഡ് വർധിക്കുന്നത് തുടരുമെന്നും, എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസിന്റെ റിപ്പോർട്ട് പറയുന്നു. പാലും പാലുൽപ്പന്നങ്ങൾക്കും കഴിഞ്ഞ ഒരു വർഷത്തിനിടെ ശരാശരി 6.5 ശതമാനം പണപ്പെരുപ്പം ഉയർന്നിട്ടുണ്ട്. അതേസമയം കഴിഞ്ഞ അഞ്ച് മാസങ്ങൾ മാത്രം നോക്കിയാൽ ഇത് 8.1 ശതമാനമായി വർദ്ധിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ പ്രതിമാസ കണക്കുപ്രകാരം വില 0.8 ശതമാനമായി ഉയർന്നിട്ടുണ്ട്, പാൻഡെമിക്കിന് മുമ്പുള്ള അഞ്ച് വർഷത്തെ ശരാശരിയായ 0.3 ശതമാനത്തേക്കാൾ ഇരട്ടിയിലധികമാണ് ഇത്.

പാൻഡെമിക്കിന് ശേഷം വില 6 ശതമാനമായി ഉയർന്നു. പാലുത്പാദന മേഖലയിലെ വർദ്ധിച്ചുവരുന്ന ഇൻപുട്ട് ചെലവുകൾ, പകർച്ചവ്യാധി മൂലമുണ്ടാകുന്ന തടസ്സങ്ങൾ, അന്താരാഷ്ട്ര വിലക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട നിരവധി ഘടകങ്ങളാണ് പാലിന്റെ വിലയിൽ ബന്ധപ്പെട്ടിരിക്കുന്നത്. പുതുതായി ഇറക്കിയ റിപ്പോർട്ട് പ്രകാരം കാലിത്തീറ്റയുടെയും, മൃഗങ്ങളുടെ തീറ്റയുടെയും വില കുത്തനെ ഉയർന്നതാണ് പാൽ വില കൂടാനുള്ള പ്രധാന കാരണം. 2022 ഫെബ്രുവരി മുതൽ കാലിത്തീറ്റ വില വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വാസ്തവത്തിൽ മെയ് മുതൽ വില മാറ്റം 20 ശതമാനത്തിൽ താഴെയായി കുറഞ്ഞിട്ടില്ല എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. കന്നുകാലി തീറ്റയുടെ വില കഴിഞ്ഞ മൂന്ന് മാസത്തിനിടെ കുറച്ചെങ്കിലും, കഴിഞ്ഞ വർഷം ശരാശരി 6 ശതമാനത്തിലധികം കുറഞ്ഞു.

പകർച്ചവ്യാധിയുടെ സമയത്ത് റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ, മധുരപലഹാരങ്ങൾ, കല്യാണങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള ഡിമാൻഡ് തകർന്നതിനാൽ, ക്ഷീരകർഷകരിൽ നിന്നുള്ള പാൽ സംഭരണം വെട്ടിക്കുറയ്ക്കുന്നതിന് കാരണമായി. അതേസമയം അവർ അവയ്ക്ക് ഭക്ഷണം നൽകാനും തുടങ്ങി, പ്രത്യേകിച്ച് ആ സമയത്ത് പാൽ നൽകാത്ത പശുക്കിടാക്കൾക്കും ഗർഭിണികൾക്കും, റിപ്പോർട്ട് പറയുന്നു.
സെപ്തംബർ മുതലുള്ള 'ഫ്ലഷ്' സീസണിലാണ് മൃഗങ്ങൾ സാധാരണയായി കൂടുതൽ പാൽ ഉൽപ്പാദിപ്പിക്കുന്നത്, ഈ സമയത്തു മെച്ചപ്പെട്ട കാലിത്തീറ്റ ലഭ്യതയും, കുറഞ്ഞ താപനിലയും കാരണം പശുക്കളും കന്നുകാലികളും നന്നായി പാലുൽപ്പാദിപ്പിക്കുന്നു. ഇത് മാർച്ച്-ഏപ്രിൽ മാസം വരെ തുടരും.  

ബന്ധപ്പെട്ട വാർത്തകൾ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി: വേതനത്തിനുള്ള മിക്സഡ് പേയ്‌മെന്റ് മോഡ് മാർച്ച് 31 വരെ തുടരും

English Summary: Country's milk price is increasing from the last 6 months
Published on: 20 March 2023, 02:37 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now